പൊതുസ്ഥലത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ ആലിംഗനം ചെയ്തതിനും ചുംബിച്ചതിനും കമിതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ഇസ്ലാമാബാദിലാണ് സംഭവം. രാജ്യത്ത് നിലവിലുള്ള നിയമമനുസരിച്ച് മൂന്നു മാസം തടവോ പിഴയോ അല്ലെങ്കില്‍ തടവും പിഴയും ഒന്നിച്ചോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
പോലീസിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥന് അറിയിച്ചതായി എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. പോലീസ് സ്ഥലത്തെത്തുമ്പോഴും ഇവര്‍ ആലിംഗനത്തില്‍ വ്യാപൃതരായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇവരെ കറാച്ചി കമ്പനി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. മുസ്ലീം മതനിയമം കര്‍ശനമായ പാകിസ്താനില്‍ പാര്‍ക്കുകളിലും ഷോപ്പിങ് മാളുകളിലും എത്തുന്ന കാമുകീകാമുകന്മാരെ പോലീസ് വിരട്ടിയോടിക്കുകയാണ് പതിവ്. ജാമ്യം നല്‍കിയെങ്കിലും ഇവര്‍ക്ക് ശിക്ഷ ലഭിക്കുമെന്ന് പോലീസ് അറിയിച്ചു.
Your comment?