അടൂര്‍: നല്ല രീതിയില്‍ ജോലിചെയ്ത് ജീവിച്ചിരുന്ന മധുവിന് ജീവിതത്തില്‍ വില്ലനായത് ജോലിക്കിടയില്‍ സംഭവിച്ച അപകടമായിരുന്നു. ഇപ്പോള്‍ കടമ്പനാട് വടക്ക് തടവിളകിഴക്കേതില്‍ മധു (42)വിന് നേരെ നില്‍ക്കണമെങ്കില്‍ കാല്‍മുട്ട് മാറ്റി വയ്ക്കണം.
കടമ്പനാട് വടക്ക് തടവിളകിഴക്കേതില്‍ മധു (42) ആണ് അപകടത്തെതുടര്‍ന്ന് തൊടിപ്പണി തൊഴിലാളിയായിരുന്ന മധുവിന് രണ്ട് വര്‍ഷം മുമ്പാണ് അപകടമുണ്ടായത്. കിണറ്റിലേക്ക് തൊടിയിറക്കുന്നതിനിടയില്‍ വലത്തെ കാല്‍മുട്ടില്‍ തട്ടി കാല്‍മുട്ടിന്റെ ചിരട്ടതകര്‍ന്നത്. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കുറച്ച്നാള്‍ ചികിത്സതേടിയിരുന്നു. കാല്‍മുട്ട് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും പണമില്ലാത്തതിനാല്‍ വീട്ടിലേക്ക് തിരികെ പോരുകയായിരുന്നു.
ഒരുമാസം മരുന്നിന് ഏകദേശം 700 രൂപയാകും. മൂന്ന് സെന്റ് വസ്തുവില്‍ ഷെഡിലാണ് മധുവിന്റെയും കുടുംബത്തിന്റെയും താമസ്സം. ആകെയുള്ള മൂന്ന് സെന്റിന്റെ പ്രമാണം പണയത്തിലുമാണ്. മധുവിന്റെ ഭാര്യ രമണി തൊഴിലുറപ്പിനും വീട്ടുജോലിയ്ക്കും പോയാണ് കുടുംബംപുലര്‍ത്തുന്നത്. മൂത്തമകള്‍ അശ്വതി പത്താംക്ലാസ്സിലും ഇളയ മകന്‍ അജിത്ത് അഞ്ചാംക്ലാസ്സിലുമാണ് പഠിക്കുന്നത്. ഡോക്ടര്‍മാര്‍ സൗജന്യമായി കാല്‍മുട്ട്മാറ്റിവെയ്ക്കല്‍ ശസ്ത്രക്രീയ ചെയ്യാന്‍ സന്നദ്ധതകാട്ടിയിട്ടുണ്ടെങ്കിലും ഇതിന് ആവശ്യമായ സാധനങ്ങള്‍ക്ക് ഏകദേശം ഒന്നരലക്ഷം രൂപയോളം ആകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മധുവിന്റെ ഫോണ്‍ നമ്പര്‍-9747510065
സുമനസ്സുകളുടെ സഹായമെത്തിക്കേണ്ട അക്കൗണ്ട് നമ്പര്‍–37765730079 (S.B.I KADAMPANAD ) (IFSC CODE –SBIN0070281
Your comment?