5:32 pm - Thursday November 23, 0654

പോരുവഴിയില്‍ സ്വാന്തത്രദിനത്തില്‍ മൂന്നു വിശേഷദിവസങ്ങള്‍ ആഘോഷിക്കുന്ന ദമ്പതികളുടെ കഥ

Editor

ശാസ്താംകോട്ട: ആഗസ്റ്റ് 15 രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷമാക്കുമ്പോള്‍ ജീവിതത്തിലെ സുവര്‍ണ്ണ നിമിഷങ്ങള്‍ എല്ലാം സ്വാതന്ത്ര്യ ദിനത്തോടൊപ്പം ആഘോഷമാക്കുകയാണ് കൊല്ലം ജില്ലയിലെ പോരുവഴിയിലെ ഒരു കുടുംബം. വിവാഹദിനവും മക്കളുടെ ജന്മദിനവുമാണ് ആഗസ്റ്റ് 15ന് പോരുവഴിയിലെ മലനട വല്യത്ത് തെക്കതില്‍ വീട്ടില്‍ രജീഷ് -കല ദമ്പതികള്‍ ആഘോഷിക്കുന്നത്. എല്ലാവര്‍ഷവും സ്വാതന്ത്രദിനത്തില്‍ വിവാഹവാര്‍ഷികവും ഇവരുടെ രണ്ടുമക്കളുടെയും ജന്‍മദിനവും ഈ വീട്ടില്‍ ആഘോഷിക്കും.

2009 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിലാണ് രജീഷിന്റെ ജീവിതത്തിലേക്ക് കല്ലട സ്വദേശി കല വലത് കാല്‍ വച്ച് ജീവിതത്തിലേക്ക് കടന്ന് വരുന്നത്. തുടര്‍ന്നുള്ള നാളുകളില്‍ രജീഷിന്റെയും കലയുടെയും ജീവിതത്തില്‍ ആഗസ്റ്റ് 15 എന്ന ദിനം ഭാഗ്യങ്ങള്‍ സമ്മാനിച്ച ദിനമായി മാറുകയായിരുന്നു. ഇവരുടെ ഒന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ കൂടുതല്‍ മധുരവുമായി ആദ്യത്തെ കുട്ടി പ്രണവ് ജനിച്ചു. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആഗസ്റ്റ് 15 ന് വീണ്ടും ഒരു അതിഥി കൂടി എത്തി. ഇളയ മകള്‍ നിവേദിതയാണ് ഇരട്ടി മധുരവുമായ എത്തിയ ആ അതിഥി. ഇതോടെ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനവും വിവാഹ വാര്‍ഷികവും രണ്ട് മക്കളുടെ ജന്മദിനവും ആഘോഷമാക്കുന്ന അപൂര്‍വ ഭാഗ്യമാണ് ഈ കുടുംബത്തെ തേടിയെത്തിയത്. രജീഷ് വിദേശത്തും കല കിഴക്കേ കല്ലട ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയുമാണ്. മൂത്ത മകന്‍ പ്രണവ് മൂന്നാം ക്ലാസിലും ഇളയ മകള്‍ നിവേദിത യുകെജി വിദ്യാര്‍ത്ഥിയുമാണ്. ഇരുവരും ഏഴാംമൈല്‍ സെന്റ തോമസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. നാളെയും പ്രിയപ്പെട്ട ദിവസം ആഘോഷമാക്കി മാറ്റാന്‍ തയ്യാറെടുക്കുകയാണ് ഇവര്‍.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കാറിനുള്ളില്‍ ആലിംഗനം ചെയ്തതിനും ചുംബിച്ചതിനും കമിതാക്കളെ പോലീസ് അറസ്റ്റു ചെയ്തു

കുത്തിയൊലിക്കുന്ന വെള്ളത്തില്‍ തന്റെ കുഞ്ഞിനെ രക്ഷിക്കുന്ന നായ

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ