അടൂര്‍ : റോഡുകളുടെ ശോചനീയവസ്ഥയ്ക്കെതിരെ പലതരത്തിലുള്ള സമരമുറകള്‍ കേരളം കണ്ടിട്ടുണ്ടെങ്കിലും വ്യത്യസ്തമായ സമരമുറയുമായി രംഗത്തെത്തുകയാണ് അടൂര്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം. അടൂര്‍ മണ്ഡലത്തിലെ റോഡുകളുടെ ശോചനീയവസ്ഥയ്ക്കെതിരെ ഓണക്കുഴി സമരവുമായിട്ടാണ് കെ.എസ്.യു രംഗത്തെത്തിയിരിക്കുന്നത്. എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറിയായ രാഹുല്‍ മാംങ്കൂട്ടത്തിലാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മത്സരത്തേക്കുറിച്ച് അറിയച്ചത്.
ഓണാഘോഷ പരിപാടികളുടെ ഭാഗമായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത് എന്ന് ട്രോളിയാണ് യൂത്ത് കോണ്‍ഗ്രസിന്റെ വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നത്. അടൂരിലെ മികച്ച ഗട്ടറുകളും കുഴികളും ഫോട്ടോയെടുത്ത് കെ.എസ്.യു അടുര്‍ പേജില്‍ പോസ്റ്റ് ചെയ്യണം. മത്സരവിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനവുമാണ് കെ.എസ്.യു പ്രഖ്യാപിച്ചിരിക്കുന്നത്. അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറിന്റെ നിതാന്തമായ ജാഗ്രതയുടെ ഫലമായിട്ടാണ് റോഡിലെ കുഴികള്‍ മികച്ച രീതിയില്‍ നിലനിന്ന് പോരുന്നതെന്നും എന്‍.എസ്.യു.ഐ ദേശിയ സെക്രട്ടറി രാഹുല്‍ മംങ്കൂട്ടത്തില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
https://www.facebook.com/photo.php?fbid=1754162568001738&set=a.531246150293392.1073741826.100002240340741&type=3
Your comment?