5:32 pm - Sunday November 23, 2284

ഇരുവൃക്കകളും തകരാറിലായ യുവാവ് ചികിത്സാസഹായം തേടുന്നു

Editor

അടൂര്‍:ഏനാദിമംഗലം വില്ലേജില്‍ മാങ്ങാട് ചെറുവെള്ളിമൂല വടക്കേക്കര വീട്ടില്‍ പരേതനായ സി. ഡി ഡാനിയേലിന്റെയും ( പോസ്റ്റ്മാന്‍ കുഞ്ഞുട്ടി ) സെല്‍വിയുടെയും മകനായ ഷിബു ഡാനിയേല്‍ ( 31 വയസ്സ്) ആണ് കഴിഞ്ഞ 3 വര്‍ഷമായി കിഡ്‌നി തകരാറിലായതിനെ തുടര്‍ന്ന് സുമനസ്സുകളുടെ കാരുണ്യത്തിനായി കാത്ത് നില്‍ക്കുന്നത്. ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് ചെയ്തു വരുന്ന അദ്ദേഹത്തിന് അടിയന്തിരമായി കിഡ്‌നി മാറ്റിവക്കുവാന്‍ എറണാകുളം പി.വി.എസ് ഹോസ്പിറ്റലിലെ ഡോ. ജോര്‍ജി കെ. നൈനാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. കിഡ്‌നി നല്‍കുവാന്‍ അദ്ദേഹത്തിന്റെ ഭാര്യ ഫേബ തയാറാണ്. ടെസ്റ്റുകള്‍ ഒക്കെയും പൂര്‍ത്തിയാക്കി,പക്ഷെ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള സാമ്പത്തികം കണ്ടെത്തുവാന്‍ ഇനിയും ഈ കുടുംബത്തിന് സാധിച്ചിച്ചിട്ടില്ല.

കുവൈറ്റ് കിര്‍ബി കമ്പനിയിലെ ജോലിക്കാരനായിരുന്ന ഇദ്ദേഹം കടുത്ത വൃക്കരോഗത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ചെറുപ്രായത്തില്‍ത്തന്നെ പിതാവ് മരിച്ച ഇദ്ദേഹം സ്വപ്രയത്‌നത്താല്‍ പഠനശേഷം സ്വപ്ന ജോലി കരസ്ഥമാക്കിയെങ്കിലും വിധി രോഗത്തിന്റെ അവസ്ഥയില്‍ അദ്ദേഹത്തെ തളര്‍ത്തുകയായിരുന്നു.

2 പെണ്‍കുഞ്ഞുങ്ങളുടെ പിതാവായ ഇദ്ദേഹം ഇപ്പോള്‍ നേരിടുന്നത് കടുത്ത സാമ്പത്തിക പരാധീനതയാണ്. ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള സാമ്പത്തികത്തിനായി സുമനസുകളുടെ സഹായവും പ്രാര്‍ത്ഥനകളും ഈ കുടുംബം പ്രതീക്ഷിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഷിബു ഡാനിയേല്‍-9061391241
ഫേബ ഷിബു -9074060350

Shibu Daniel
Ac No- 11360100297147
The Federal Bank LTD
Parakode,Pathanamthitta
IFSC: FDRL0001136

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ജെസ്‌ന: 10 ദിവസത്തിനകം അന്വേഷണം ഫലപ്രാപ്തിയില്‍ എത്തിയേക്കുമെന്ന്

റോഡുകളുടെ ശോചനീയവസ്ഥയ്‌ക്കെതിരെ ‘ഓണക്കുഴി’ സമരവുമായി കെ.എസ്.യു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ