
അടൂര്‍: നെറ്റില്ലാത്തതിനെ തുടര്‍ന്ന് റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത സ്ഥിതിയില്‍ റേഷന്‍ കാര്‍ഡുടമകള്‍. അടൂരിലും പരിസര പ്രദേശങ്ങളിലെയും റേഷന്‍കടകളില്‍ എത്തുന്ന കാര്‍ഡുടമകള്‍ റേഷന്‍ സാധനങ്ങള്‍ കിട്ടാതെ മടങ്ങുകയാണ്. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ഇതാണ് സ്ഥിതി.
നെറ്റ് വന്നും പോയും നില്‍ക്കുന്നതിനാല്‍ ഇ-പോസ് യന്ത്രം വഴി സാധനങ്ങള്‍ നല്‍കാന്‍ കഴിയാതെ റേഷന്‍കടക്കാരും വിഷമിക്കുകയാണ്. ഇതിനെ തുടര്‍ന്ന് വ്യാപാരികളും കാര്‍ഡുടമകളും തമ്മില്‍ വഴക്കുണ്ടാകുന്നതിനും ഇടവരുത്തുന്നു. ഇ-പോസ് യന്ത്രവുമായി ബന്ധപ്പെട്ടുള്ള സെര്‍വര്‍ തകരാറിലാകുന്നതാണ് കാരണമെന്നാണ് അറിയുന്നത്.
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in LOCAL
Your comment?