അടൂര്‍ : മാധ്യമപ്രവര്‍ത്തകനും, ചിത്രകാരനുമായ കെ. പി. ചന്ദ്രന്റെ നിര്യാണത്തില്‍ അടൂര്‍ പ്രസ് ക്‌ളബ്ബിന്റെ നേതൃത്വത്തില്‍ അനുശോചനയോഗം സംഘടിപ്പിച്ചു. വ്യാപാര ഭവനില്‍ ചേര്‍ന്ന അനുശോചനയോഗം ചിറ്റയം ഗോപകുമാര്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്‌ളബ്ബ് പ്രസിഡന്റ് അടൂര്‍ പ്രദീപ് കുമാര്‍ അദ്ധ്യക്ഷതവഹിച്ചു. അഡ്വ. പഴകുളം മധു, തോപ്പില്‍ ഗോപകുമാര്‍, പ്രൊഫ. പഴകുളം സുഭാഷ്, ബാബു ജോണ്‍, ഡോ. വര്‍ഗീസ് പേരയില്‍, എം. ജി. കൃഷ്ണകുമാര്‍, അരുണ്‍ കെ. എസ്. മണ്ണടി, എം. ആര്‍. ജയപ്രസാദ്, അഡ്വ. സിദ്ധാര്‍ത്ഥന്‍, മഹേഷ് കുമാര്‍, അഡ്വ. ബിജു വര്‍ഗീസ്, എസ്. ബിനു, അടൂര്‍ പി. സുദര്‍ശന്‍, ആര്‍ട്ടിസ്റ്റ് സതീഷ് എന്നിവര്‍ പ്രസംഗിച്ചു. അടൂര്‍ പ്രസ്‌ക്‌ളബ്ബ് സെക്രട്ടറി തെങ്ങമം അനീഷ് സ്വാഗതവും കെ. യു. ജെ സംസ്ഥാന ജനറല്‍ സെക്രട്ടറി സനില്‍ അടൂര്‍ നന്ദിയും പറഞ്ഞു.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in LOCAL
Your comment?