
കടമ്പനാട് : പീഡനത്തിനിരയായ എണ്‍പതുകാരി സ്നേഹിത കേന്ദ്രത്തില്‍ മരിച്ചു ജൂലായ് നാലിനാണ് ഒറ്റയ്ക്ക് താമസിച്ചുവന്ന 70 വയസുകാരി ക്യാന്‍സര്‍ ബാധിതയായ വൃദ്ധയെ അയല്‍വാസിയായ ടാപ്പിംഗ് തൊഴിലാളി ബലാല്‍സംഗം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി രാജന്‍ (48)നെ ഏനാത്ത് എസ്.ഐ. ഗോപന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് വൃദ്ധയെ പീഢിപ്പിച്ചവിവരം പുറത്ത് വരുന്നത്. അസ്വസ്തതയനുഭവപ്പെട്ട വൃദ്ധയെക്കുറിച്ച് നാട്ടുകാരാണ് പോലീസില്‍ അറിയിച്ചത്. മുന്‍പും പലതവണ ഇതേ വൃദ്ധയെ പീഢനത്തിനിരയാക്കിയിട്ടുള്ളതായാണ് പിടിയിലായ രാജന്‍ പോലീസിനോട് പറഞ്ഞത്.അവശനിലയില്‍ സ്നേഹിതയില്‍ കഴിയവെ ശനിയാഴ്ച രാത്രിയിലാണ് മരിച്ചത്. പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായി സ്നേഹിതയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പീഡനത്തിനിരയായിരുന്നെങ്കിലും പ്രായാധിക്യമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.
Your comment?