അടൂര്‍: കെ.എസ്.ആര്.റ്റി.സി ബസില്‍ യാത്ര ചെയ്ത സ്ത്രീയുടെ പണവും എ.റ്റി.എം കാര്‍ഡും അടങ്ങിയ ബാഗ് അപഹരിചകേസില് യുവതി പിടിയില്‍. തമിഴ്നാട് സേലം സ്വദേശി ദേവയാനി (21)യെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 8.30 ന് വടശ്ശേരിക്കര ചന്ദ്രവിലാസം പ്രപിതയുടെ 3460 രൂപയടങ്ങിയ പേഴ്സാണ് മോഷ്ടിച്ചത്. ആധാര്‍ കാര്‍ഡ് എ.റ്റി.എം കാര്‍ഡ് എന്നിവയും പേഴ്സില്‍ ഉണ്ടായിരുന്നു. ബസില്‍ നിന്നും റവന്യൂ ടവറിന് സമീപം ഇറങ്ങിയ പ്രപിത തന്റെ ബാഗ് പരിശോധിച്ചപ്പോള്‍ ബാഗ് തുറന്ന് കിടക്കുന്നതാണ് കണ്ടത്.തുടര്‍ന്ന് ഓട്ടോറിക്ഷ വിളിച്ച് കെ.എസ്.ആര്.റ്റി.സി സ്റ്റാന്റില്‍ എത്തിയപ്പോള്‍ ദേവയാനി ഓടിപ്പോകുന്നതാണ് കണ്ടത്.തുടര്‍ന്ന് ഓട്ടോറിക്ഷ ഇവരുടെ അടുത്ത് കൊണ്ടു നിര്‍ത്തി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in CRIME
Your comment?