കൊട്ടിഘോഷിക്കപ്പെട്ട് തുടങ്ങുകയും മൂന്നു തവണ പ്രവര്‍ത്തനം മുടങ്ങുകയും ചെയ്ത് വഴിയൊര വിശ്രമകേന്ദ്രം വീണ്ടുമെത്തുന്നു
ഏനാത്ത്: കൊട്ടിഘോഷിക്കപ്പെട്ട് തുടങ്ങുകയും മൂന്നു തവണ പ്രവര്‍ത്തനം മുടങ്ങുകയും ചെയ്ത് വഴിയൊര വിശ്രമകേന്ദ്രം വീണ്ടുമെത്തുന്നു. എം.സി റോഡില്‍ ഏനാത്ത് കുളക്കടയിലെ ‘ടേക്ക് എബ്രേക്ക്’ വഴിയോര വിശ്രമകേന്ദ്രം തുറന്നു പ്രവര്‍ത്തിക്കാന്‍ നടപടിയായത്. കരാര്‍ നടപടികള്‍ പൂര്‍ത്തിയായി. 2016 ഫെബ്രുവരി 25ന് ഉദ്ഘാടനം കഴിഞ്ഞ എം.സി റോഡരികിലെ വഴിയോര വിശ്രമകേന്ദ്രമായ ‘ടേക്ക് എബ്രേക്ക്’ പ്രവര്‍ത്തിച്ചത് പേരു പോലെതന്നെ ഇടക്കിടക്കാണ്. ലാഭകരമല്ലാത്തതിനാല്‍ ആദ്യം കരാര്‍ ഏറ്റെടുത്തയാള്‍ കൈയൊഴിഞ്ഞു. പിന്നീട് എത്തിയ രണ്ടുപേരും ഇതേകാരണം നിരത്തി ഒഴിയുകയായിരുന്നു.
വിശ്രമ കേന്ദ്രം മാത്രമല്ല ടേക്ക് എബ്രേക്കിന്റെ പ്രേത്യകത. എടിഎം കൗണ്ടര്‍ ഉള്‍പ്പടെ പല നൂതന സൗകര്യങ്ങളോടും കൂടിയാണ് നാലമത്തെ വരവ്. ആള്‍ക്കാര്‍ ഫലപ്രദമായി വിനിയോഗിക്കുകയാണെങ്കില്‍ പദ്ധതി മുന്നോട്ട് പോകുമെന്ന് തന്നെയാണ് അധകൃതര്‍ കണക്കുകൂട്ടുന്നത്. കൊല്ലം ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലന്റെ നേതൃത്വത്തില്‍ കുളക്കട ഗ്രാമപഞ്ചായത്തിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം സ്ഥാപിച്ച വഴിയോര വിശ്രമകേന്ദ്രമാണ് പലതവണ പ്രവര്‍ത്തനം നിലച്ചത്. രണ്ടാം കരാറുകാരന്‍ കൈയൊഴിഞ്ഞപ്പോള്‍ തുടര്‍ന്ന് ഏറ്റെടുത്ത ആളും നടത്തിപ്പ് വേണ്ടെന്നുവെച്ചു. ഒരുവര്‍ഷമായി കേന്ദ്രം അടഞ്ഞുകിടക്കുകയാണ്.
നാലാമത്തെ ആളാണ് ഇനി നടത്തിപ്പു ചുമതല ഏറ്റെടുക്കുന്നത്. ലാഭകരമല്ലാത്തതിനെ തുടര്‍ന്നാണ് കരാര്‍ ഏറ്റെടുത്തവര്‍ ഒഴിഞ്ഞത്. ഏനാത്ത് പാലം തകര്‍ന്നപ്പോള്‍ അരക്കിലോമീറ്റര്‍ അകലെ ബെയ്ലി പാലത്തിലൂടെ വാഹനങ്ങള്‍ കയറിയിറങ്ങിയതിനാല്‍ വിശ്രമകേന്ദ്രത്തിനു മുന്നിലൂടെ വാഹനങ്ങള്‍ എത്തില്ലായിരുന്നു. സംസ്ഥാനത്തെ പ്രധാന പാതയോരങ്ങളില്‍ ശുചിത്വമുള്ള വിശ്രമകേന്ദ്രങ്ങള്‍ തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്. പുതിയ സംവിധാനങ്ങളോടെ വിശ്രമ കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പല മാറ്റങ്ങളും ഇവിടെ ഉണ്ടാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്
ഒന്നാംഘട്ടത്തില്‍ അനുവദിച്ച ഏഴെണ്ണത്തില്‍ ആദ്യത്തേതായിരുന്നു ഇത്. ആധുനിക രീതിയിലുള്ള ശുചിമുറി, കോഫി ഹൗസ്, എ.ടി.എം കൗണ്ടര്‍, വിശ്രമമുറി, ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവയൊക്കെയാണ് ഒരുക്കിയിരുന്ന സൗകര്യങ്ങള്‍. ആധുനിക രീതിയിലുള്ള വഴിയോര വിശ്രമകേന്ദ്രത്തെക്കുറിച്ച് ടൂറിസ്റ്റുകള്‍ക്കും മറ്റു യാത്രക്കാര്‍ക്കിടയിലും വേണ്ടത്ര പ്രചാരണം ലഭിക്കാത്തതും പദ്ധതിയുടെ പരാജയത്തിനു കാരണമായതായി പറയുന്നു.
Your comment?