കടമ്പനാട് : ഒറ്റയ്ക്ക് താമസിച്ചുവന്ന 70 വയസുകാരി ക്യാന്‍സര്‍ ബാധിതയായ വൃദ്ധയെ അയല്‍വാസിയായ ടാപ്പിംഗ് തൊഴിലാളി ബലാല്‍സംഗം ചെയ്തു. കടമ്പനാട് തുവയൂരിലാണ് സംഭവം. പീഢനത്തിനിരയായ വൃദ്ധ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച രാത്രിയിലോ വ്യാഴാഴ്ച പുലര്‍ച്ചയോ ആണ് സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി രാജന് (48)നെ ഏനാത്ത് എസ്.ഐ. ഗോപന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് വൃദ്ധയെ പീഢിപ്പിച്ചവിവരം പുറത്ത് വരുന്നത്. അസ്വസ്തതയനുഭവപ്പെട്ട വൃദ്ധയെക്കുറിച്ച് നാട്ടുകാരാണ് പോലീസില്‍ അറിയിച്ചത്. മുന്‍പും പലതവണ ഇതേ വൃദ്ധയെ പീഢനത്തിനിരയാക്കിയിട്ടുള്ളതായാണ് പിടിയിലായ രാജന് പോലീസിനോട് പറഞ്ഞത്.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
4/5 - 1
You need login to vote.
Filed in CRIME
Your comment?