അടൂര്‍: തീര്‍ഥാടന കേന്ദ്രത്തില്‍ മാതാവിനൊപ്പം രോഗശാന്തി ശുശ്രൂഷയ്ക്കായി എത്തിയ മനോവൈകല്യയുള്ള യുവാവിന് സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദ്ദനം. വികാരിയേയും കന്യാസ്ത്രീയേയും കമ്മിറ്റിയംഗത്തിനേയും അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ചായിരുന്നു സെക്യൂരിറ്റി ജീവനക്കാരും ഇടവക കമ്മിറ്റിയംഗവും ചേര്‍ന്ന് ചൂരല്‍കൊണ്ടും ചെരുപ്പൂരിയും അടിച്ചത്. വി. യൂദശ്ലീഹയുടെ തീര്‍ഥാടന കേന്ദ്രമായ മരുതിമൂട് പള്ളിയില്‍ വ്യാഴാഴ്ച മൂന്നിനാണ് സംഭവം.
യൂണിഫോം ധരിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ ചൂരല്‍ കൊണ്ടടിച്ച് റോഡിലേക്ക് യുവാവിനെ ഓടിക്കുകയും റോഡിലെത്തിയ യുവാവ് വീണ്ടും പള്ളിയിലേക്കു കയറിപോവുകയും ചെയ്തു. തുടര്‍ന്ന് രണ്ടു ജീവനക്കാരും ഇടവക കമ്മിറ്റിയംഗവും ചേര്‍ന്ന് ഇയാളെ വീണ്ടും അടിച്ചോടിച്ചു. ഇതിനിടെ കമ്മിറ്റിയംഗം യുവാവിനെ രണ്ടു തവണ ചെരിപ്പൂരി അടിച്ചതോടെ കണ്ടുനിന്നവര്‍ ചോദ്യം ചെയ്തപ്പോള്‍ യുവാവിന്റെ മാതാവ് പറഞ്ഞിട്ടാണ് അടിക്കുന്നതെന്നായിരുന്നു സെക്യൂരിറ്റി ജീവനക്കാരുടെ മറുപടി. മാതാവും മകനും സ്ഥിരമായി പള്ളിയില്‍ പ്രാര്‍ഥനയ്ക്കു വരുന്നവരാണെന്നും ഇരുവര്‍ക്കും മനോവൈകല്യം ഉണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. സ്ഥിരമായി യുവാവ് പള്ളിയിലെത്തി അസഭ്യം പറയുന്നതിനാലാണ് തങ്ങള്‍ കൈകാര്യം ചെയ്തതെന്നാണ് പള്ളിയിലെ ജീവനക്കാരുടെ ഭാഷ്യം. അങ്ങനെയെങ്കില്‍ പൊലീസില്‍ പരാതിപ്പെടുകയല്ലേ വേണ്ടത് എന്ന ചിലരുടെ ചോദ്യത്തിന് ഞങ്ങളൊക്കെ പിന്നെന്തിനാണ് ഇവിടെ ജോലിയെടുക്കുന്നതെന്ന മറുചോദ്യമായിരുന്നു സെക്യൂരിറ്റി ജീവനക്കാരുടേത്.
https://www.facebook.com/adoorvartha/videos/1081763748644101/
Your comment?