കോട്ടയം: സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസാരിപ്പിക്കണമെന്ന് കേരള കത്തോലിക്കാ നവീകരണപ്രസ്ഥാനത്തിന്റെ നിയമോപദേഷ്ടാവും ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന കര്‍മസമിതിയുടെ ഉപാധ്യക്ഷയുമായ ഇന്ദുലേഖ ജോസഫ്. കന്യാസ്ത്രീകള്‍ സ്ത്രീകളെ കുമ്പസാരിപ്പിച്ചാല്‍ ഇതുവഴി ചില വൈദികര്‍ നടത്തുന്ന ലൈംഗികചൂഷണം ഒഴിവാക്കാനാകുമെന്നും അവര്‍ പറഞ്ഞു.
ഒരുവിഭാഗം വൈദികര്‍, വിശ്വാസികളായ സ്ത്രീകളുടെ കുമ്പസാരരഹസ്യം സ്വന്തം ഇംഗിതങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്ന് പലവട്ടം തെളിഞ്ഞതാണ്. തങ്ങള്‍ ചൂഷണം ചെയ്യപ്പെടുമെന്ന് അറിയാതെയാണ് വിശ്വാസികളായ ചില പാവം സ്ത്രീകള്‍ ഇത്തരക്കാരെ സമീപിക്കുന്നത്. ചൂഷണം ചെയ്യപ്പെട്ടുകഴിയുമ്പോള്‍ ആരോടും പറയാനാകാതെ നീറുന്ന അവസ്ഥയിലുള്ളവരെ പരിചയമുണ്ടെന്നും അവര്‍ പറഞ്ഞു.
ചര്‍ച്ച് ആക്ട് നടപ്പാക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇന്ന് കത്തോലിക്കാസഭയുടെ വസ്തുവകകളെല്ലാം ബിഷപ്പിന്റെ സ്വകാര്യസ്വത്താണ്. അത് ഭരിക്കുന്നത് കാനോനിക നിയമപ്രകാരമാണ്. ഈ സ്വത്ത് ഉപയോഗിച്ചാണ് ഒരു ചെറിയവിഭാഗം, വലിയ തെറ്റുകള്‍ ചെയ്യുന്നത്. അതില്‍നിന്ന് രക്ഷപ്പെടാനും അവര്‍ ഈ സ്വത്ത് ഉപയോഗിക്കുന്നു. അതുകൊണ്ട്, രാജ്യത്തെ മറ്റെല്ലാ മതവിഭാഗങ്ങള്‍ക്കും ഉള്ളതുപോലെ സഭാസ്വത്തുക്കള്‍ ഭരിക്കാനും നിയമം ഉണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Your comment?