അടൂര്‍: വ്യാജപ്രചരണത്തില്‍ മനം മടുത്ത് അടൂരില്‍ വനിതാ ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കി. അടൂര്‍ മണക്കാലയിലെ ഡോ. അഞ്ജു രാമചന്ദ്രനാണ് തന്റെ ചിത്രം ഉപയോഗിച്ചുള്ള വ്യാജപ്രചരണത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. തുടര്‍ച്ചയായി താന്‍ ആക്രമണത്തിന് ഇരയാകുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് പരാതി. നേരത്തെയും വാട്സ്ആപ്പിലെ അഞ്ജുവിന് വ്യാജ പ്രചരണത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട്.
ഇത്തവണ അഞ്ച് വൈദികര്‍ പീഡിപ്പിച്ച വീട്ടമ്മ എന്ന പേരിലാണ് അഞ്ജുവിന്റെ ചിത്രം ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് അഞ്ജു വ്യാജപ്രചരണത്തിന് ഇരയാകുന്നത്. അഞ്ച് വര്‍ഷം മുന്‍പ് അഞ്ജു ഫെയ്സബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് വൈദികര്‍ പീഡിപ്പിച്ച യുവതിയുടേത് എന്ന പേരില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. കാറില്‍ ഇരിക്കുന്ന അഞ്ജുവിന്റെ ചിത്രമാണ് വാട്സ്ആപ്പ് വഴി പ്രചരിക്കുന്നത്. ഇത്തരത്തില്‍ അഞ്ജുവിന്റെ ചിത്രം വാട്‌സ് ആപ്പ് വഴി പ്രചരിക്കുന്ന കാര്യം അഞ്ജുവിന്റെ സുഹൃത്തുക്കളാണ് അറിയിച്ചത്.
സംഭവം അറിഞ്ഞതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബംഗളുരുവില്‍ ജോലി ചെയ്യുന്ന അഞ്ജു ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അടൂര്‍ പൊലീസിലും പത്തനംതിട്ട സൈബര്‍ സെല്ലിലും പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നല്‍കിയിരുന്നു. തനിക്ക് നേരിട്ട അനുഭവം മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാനാണ് നിയമനടപടിയുമായി മുന്നോട്ട് പോകുന്നതെന്ന് അഞ്ജു പറഞ്ഞു. നേരത്തെ അശ്ലീല ചിത്രങ്ങള്‍ക്കൊപ്പവും മറ്റൊരു ഓഡിയോ സന്ദേശത്തിനൊപ്പവും അഞ്ജുവിന്റെ ചിത്രം പ്രചരിച്ചിരുന്നു.
അഞ്ജുവിന്റെ പരാതിയില്‍ അടൂര്‍ പൊലീസ് എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തുടര്‍ച്ചയായി തനിക്കെതിരെ നടക്കുന്ന വ്യാജപ്രചരണത്തില്‍ കടുത്ത മനോവിഷമത്തിലാണ് യുവതി. സംഭവത്തില്‍ പൊലീസ് കടുത്ത് നിലപാട് സ്വീകരിക്കണമെന്ന് അഞ്ചു പറഞ്ഞു.
Your comment?