അടൂര്‍: പകര്‍ച്ചപ്പനിക്കിടയില്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മൂട്ടയുടെ ശല്യവുമുണ്ടായതിനെ തുടര്‍ന്ന് പുരുഷന്മാരുടെ സര്‍ജിക്കല്‍ വാര്‍ഡ് അടച്ചു. ഇവിടെ ചികില്‍സയില്‍ കഴിഞ്ഞിരുന്ന രോഗികളെ കിടത്താന്‍ അധികൃതര്‍ പകരം സൗകര്യമൊരുക്കാഞ്ഞതിനാല്‍ രോഗികള്‍ക്ക് തണുത്തു വിറച്ച് തറയില്‍ കിടക്കേണ്ട അവസ്ഥ. നാലാം വാര്‍ഡിലുള്ള പുരുഷ സര്‍ജിക്കല്‍ വാര്‍ഡിലെ കിടക്കകളിലാണ് മൂട്ടയുടെ കടിയേറ്റ് പുരുഷ രോഗികള്‍ക്ക് കിടക്കേണ്ടി വന്നത്. മൂട്ടയുടെ ശല്യം രൂക്ഷമായതോടെ രോഗികളുടെ പ്രതിഷേധമുയര്‍ന്നു.
പ്രതിഷേധം ശക്തമായതോടെ കിടക്കയിലെ മൂട്ടകളെ നശിപ്പിക്കാന്‍ ഒടുവില്‍ മരുന്നടിക്കാമെന്ന് അധികൃതര്‍ സമ്മതിച്ചു. അങ്ങനെയാണ് മരുന്നടിക്കുന്നതിനു വേണ്ടി വെള്ളിയാഴ്ച പുരുഷ വാര്‍ഡ് അടച്ചത്. ഇനി ഈ വാര്‍ഡ് നാലിനു മാത്രമേ തുറക്കുകയുള്ളൂ. അതുവരെ കൊതുകുകടിയുമേറ്റ് രോഗികള്‍ വാര്‍ഡിന്റെ ഒഴിഞ്ഞ ഭാഗത്തുള്ള തറയില്‍ കിടക്കണം.
Your comment?