ഭീമയുടെ പാര്‍ക്കിങ് ഫീസ് ഫേസ്ബുക്കില്‍ ചര്‍ച്ചയാകുന്നു :അന്‍പത് രൂപയുടെ രസീത് ഉള്‍പ്പടെയുള്ള യുവാവിന്റെ പോസ്റ്റ്
പത്തനംതിട്ട: ഇവിടുത്തെ പാര്‍ക്കിങ് ഫീ കേട്ടാല്‍ ആരായാലും ഞെട്ടും. പത്തനംതിട്ട ഭീമ ജ്വല്ലറിയുടെ കീഴിലുള്ള പാര്‍ക്കിങ് ഗ്രൗണ്ടിലെ തീവട്ടിക്കൊള്ളയെ കുറിച്ചുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. മുമ്പ് എസ്ബിഐ ബാങ്കിലെത്തുന്നവര്‍ സൗജന്യമായി ഉപയോഗിച്ചിരുന്ന പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഇപ്പോള്‍ ഭീമ അന്‍പത് രൂപ ഈടാക്കുന്നതായാണ് പോസ്റ്റ്. സമൂഹ മാധ്യമങ്ങളില്‍ ഇതോടകം പോസ്റ്റ് വൈറലായി കഴിഞ്ഞു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
‘പത്തനംതിട്ട എസ്ബിഐയില്‍ വരുന്ന കസ്റ്റമേഴ്‌സ് നേരത്തേ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നത് തൊട്ടടുത്ത ഗ്രൗണ്ടിലായിരുന്നു. വര്‍ഷങ്ങളോളം തുടര്‍ന്ന ഈ ഏര്‍പ്പാട് അവസാനിച്ചത് ഭീമയുടെ പത്തനംതിട്ട ഷോറൂം ആരംഭിച്ചതോടെയാണ്. ഇപ്പോള്‍ പൂര്‍ണ്ണമായും പാര്‍ക്കിങ് ഗ്രൗണ്ട് ഭീമയുടെ അണ്ടറിലാണ്. തൊട്ടടുത്ത് മറ്റൊരു പാര്‍ക്കിങ് ഏരിയ ഉള്ളത് പത്തനംതിട്ട പഴയ ബസ് സ്റ്റാന്‍ഡ് ആണ്. അവിടെ മിക്കപ്പോഴും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമുണ്ടാകാറില്ല അതു കൊണ്ട് ബാങ്കില്‍ വരുന്നവര്‍ മിക്കപ്പോഴും ആശ്രയിക്കുക ഭീമയുടെ പാര്‍ക്കിങ് ഏരിയയെ ആണ്. ഇവിടെയാണ് തീവെട്ടിക്കൊള്ള വെളിച്ചത്ത് വരുന്നത്. സ്ഥല പരിമിതി നന്നായി അനുഭവപ്പെടുന്ന കൊച്ചിയിലെ പ്രധാന കേന്ദ്രമായ ലുലു മാളില്‍ പോലും കാര്‍ പാര്‍ക്കിങ് ഫീസ് 20 രൂപയാണെന്നിരിക്കെ, 50 രൂപയോളമാണ് ഭീമ ഈടാക്കുന്നത്. ദിവസവും നൂറു കണക്കിന് വാഹനങ്ങള്‍ വന്നു പോകുമ്പോള്‍ അതിലൂടെ പണം പിരിക്കുന്നവര്‍ക്ക് നേടുന്നത് ഭീമമായ തുകയാണ്. അധികൃതര്‍ ഈ പ്രശ്നം മനസിലാക്കി ഒന്നുകില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുക അല്ലെങ്കില്‍ പാര്‍ക്കിങ് ഫീസ് കുറക്കാനുള്ള നടപടി സ്വീകരിക്കുക.’
ജിയോ ഹോസ്പിറ്റലിന്റെ പുറകിലുള്ള ഗ്രൗണ്ടില്‍ ഭീമയുടെ രണ്ട് സെക്യൂരിറ്റിക്കാരാണ് പാര്‍ക്കിങ് ഫീസ് പിരിക്കുന്നത്. പാര്‍ക്കിങ് ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശം ആര്‍ക്കാണെന്ന് അറിയില്ലെന്നും യുവാവ് ഞങ്ങളോട് പ്രതികരിച്ചു.
Your comment?