അടൂര്‍ 70-ാം വയസ്സിലും ഫുഡ്‌ബോള്‍ തുടിപ്പുമായി രവീന്ദ്രനും ശശിയും. പള്ളിക്കല്‍ പഞ്ചായത്ത് സ്‌റേറഡിയത്തിന് സമീപത്തുള്ള ജംഗ്ഷനിലാണ് ഇരുവരും ചേര്‍ന്ന് കൂറ്റന്‍ ഫ്‌ളക്‌സ്‌ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ‘മഞ്ഞക്കിളികള്‍ എത്ര ഉയരത്തില്‍ വട്ടമിട്ട് പറന്നാലും അത് നീലാകാശത്തിന് താഴെ മാത്രം’…. പച്ചപുല്‍മൈതാനങ്ങളിലേക്ക് മാന്‍കുട്ടികളെ മേയാന്‍ വിടുമ്പോള്‍ ഒന്നോര്‍ക്കുക, അവിടെ കടിച്ചുകീറാന്‍ കാത്തുനില്‍ക്കുന്നത് പുലിക്കുട്ടികളാണെന്ന്….’ !!!! അര്‍ജന്റീന ഫാന്‍സ് അമ്പോലി നഗര്‍, ചാല എന്നാണ് ഫ്‌ളക്‌സ് ബോര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഫ്‌ളക്‌സിന്റെ ഇന്‍സൈറ്റില്‍ 80കളിലെ പ്രാദേശിക ഫുഡ്‌ബോള്‍താരങ്ങളായ രവീന്ദ്രന്റെയും ശശിയുടേയും ചിത്രങ്ങളുമുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പള്ളിക്കല്‍ പഞ്ചായത്ത് സ്റ്റേഡിയത്തിലെ പ്രാദേശിക ഫുഡ്‌ബോള്‍ താരങ്ങളായിരുന്നു രവീന്ദ്രനും ശശിയും. 1980 കളില്‍ ഇവര്‍ നൂറ്കണക്കിന് ഫുഡ്‌ബോള്‍ മത്സരങ്ങളിലാണ് പങ്കെടുത്തിരുന്നത്. അന്നത്തെ ‘ഫുഡ്‌ബോള്‍ പന്തും ജേഴ്‌സിയും’ ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ടെന്ന് ആവേശത്തോടെ രവീന്ദ്രനും ശശിയും പറയുന്നു. രവീന്ദ്രന്‍ വെല്‍ഡറും ശശി ചെത്ത് തൊഴിലാളിയുമായിരുന്നു. ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയിലും ഇരുവരുടെയും കണ്ണുകളില്‍ ഫുഡ്‌ബോള്‍ തരംഗം അലയടിക്കുന്നത് കാണാന്‍ കഴിയും. ഇരുവരും അര്‍ജന്റീന കളിക്കാരുടെ ഫാന്‍സുകാരാണ്, ലാറ്റിന്‍ അമേരിക്കല്‍ സ്റ്റൈലിലുള്ള ഫുഡ്‌ബോള്‍ കളിയാണ് അര്‍ജന്റീനയുടേതെന്നാണ് ഇവര്‍ പറയുന്നത്. ഇരുവരും പ്രാദേശിക കളിക്കാരായിരുന്നെങ്കിലും ലോകകപ്പ് വന്നതോടെ ഫുഡ്‌ബോള്‍ കളിയുടെ ആവേശം ഒട്ടും ചോരാത്തതാണ് പ്രായാധിക്യത്തിലും രവീന്ദ്രനെയും ശശിയെയും വ്യത്യസ്ഥരാക്കുന്നത്.
Your comment?