അടൂര്‍: തെരുവില്‍ അനാഥമാക്കപ്പെട്ട എട്ട് നിരാശ്രയര്‍ക്ക് കൂടി പോലീസും പൊതുപ്രവര്‍ത്തകരും ഇടപെട്ട് അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം അഭയമൊരുക്കി. ഇതോടെ മഹാത്മയുടെ മൂന്ന് യൂണിറ്റുകളിലും കൂടെ 286 അംഗങ്ങലാണ് സംരക്ഷിക്കപ്പെടുന്നത്. ആഴ്ചകളായി പന്തളം തെരുവിലും പരിസരപ്രദേശങ്ങളിലുമായി കാറ്റിലും മഴയിലും അലഞ്ഞുതിരിഞ്ഞ് കാണപ്പെട്ട മാനസിക ആസ്വാസ്ഥ്യമുള്ള വെണ്‍മണി സ്വദേശികളായ വൃദ്ധയെയും മകനെയും പന്തളം പോലീസാണ് മഹാത്മയിലെത്തിച്ചത്.നബീസ(75) കുഞ്ഞുമോന്‍ (35) എന്നാണ് ഇവരില്‍ നിന്നും ലഭിച്ചിട്ടുള്ള വിവരങ്ങള്‍, വിലാസമോ, ബന്ധുക്കളുടെ വിവരങ്ങളോ വ്യക്തമായി പറയുന്നില്ല. അടൂര്‍ പന്നിവിഴ ഭാഗത്ത് അലഞ്ഞ് തിരിഞ്ഞ് കാണപ്പെട്ട ഏകദേശം അറുപത് വയസ്സ് തോന്നിക്കുന്ന അജ്ഞാതനെയും പള്ളിക്കല്‍ ഭാഗത്ത് കാണപ്പെട്ട ഏകദേശം എഴുപത് വയസ്സ് തോന്നിക്കുന്ന അജ്ഞാത വൃദ്ധയെയും അടൂര്‍ പോലീസ് മഹാത്മയില്‍ എത്തിച്ചു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം നല്കാന്‍ കവിയുന്നവര്‍ പോലീസിലോ മഹാത്മയിലോ അറിയിക്കണം.
രോഗാതുരരായതോടെ ബന്ധുക്കളുടെ അവഗണനയില്‍ ഒറ്റപ്പെട്ട പള്ളിക്കല്‍ ഇളംപള്ളില്‍ മുരുകാലയത്തില്‍ ദാമോദരന്‍ (65)നെ വാര്‍ഡ് മെമ്പര്‍ പി.കെ.ഗീതയും, കുടശ്ശനാട്, പൂഴിക്കാട് പാലത്തടത്തില്‍ തൊടുകയില്‍ ശിവന്‍കുട്ടി (37)നെ സി.പി.എം ലോക്കല്‍ സെക്രട്ടറി വി.പ്രദീപും അടൂര്‍ താലൂക്ക് ആശുപത്രിയില്‍ ആരുടെയും സഹായമില്ലാതെ കഴിഞ്ഞ സോമന്‍ എന്ന് പേര് രേഖപ്പടുത്തിയ അജ്ഞാതനെ ആശുപത്രി ആര്‍.എം.ഒ യും ഇടപട്ടാണ് മഹാത്മയില്‍ എത്തിച്ചത്.മൂഴിയാര്‍ ട്രൈബല്‍ കോളനിയില്‍ രോഗാതുരയായി ഒറ്റപ്പെട്ട പങ്കജാക്ഷിയെ സഹായിക്കണമെന്ന് സീതത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലേഖ സുരേഷ് ആവശ്യപ്പെട്ടതനുലരിച്ച് കേന്ദ്രം പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഇവരെ ഏറ്റെടുത്തു. മഴക്കാലമായതോടെ ആളുകളുടെ എണ്ണം കൂടി വരുന്നതായും സ്ഥാപനം കടുത്ത സ്ഥലപരിമിധി നേരിടുന്നുവെന്നും എങ്കിലും അര്‍ഹമായവര്‍ക്ക് ആവശ്യമായ പരിഗണന നല്കുമെന്നും മഹാത്മ ജനസേവനകേന്ദ്രം ചെയര്‍ മാന്‍ രാജേഷ് തിരുവല്ല അറിയിച്ചു.
Your comment?