
ഏനാത്ത്: പെട്രോള്‍ പമ്പിന് സമീപം KSRTC ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക് .കൊട്ടാരക്കരയില്‍ നിന്നും കോട്ടയത്തിന് പോയ പന്തളം ഡിപ്പോയിലെ RPC 320-ാം നമ്പര്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ അടൂര്‍ ഭാഗത്തു നിന്നും മെറ്റലും കയറ്റിവന്ന ടിപ്പര്‍ ലോറി ഇടിച്ച്‌യാണ് അപകടം ഉണ്ടായത്. KSRTC ഡ്രൈവര്‍ ഓമല്ലൂര്‍ ചിറക്കരേട്ട് വീട്ടില്‍ വിക്രമന്‍ നായരെയും ടിപ്പര്‍ ഡ്രൈവര്‍ പാറക്കൂട്ടം സ്വദേശി സുരേഷിനേയും യാത്രക്കാരായ അഞ്ചോളം പേരേയും നാട്ടുകാരും ഏനാത്ത് പേലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് അടൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഫയര്‍ & റസ്‌ക്യൂ സര്‍വ്വീസ് അടൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ ശിവദാസന്റെയും ഏനാത്ത് അഡീഷണല്‍ എസ്.ഐ കെ.സി എബ്രഹാമിന്റെയും ജയദാസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Your comment?