അടൂര്‍: തൃച്ചേന്ദമംഗലം ഗവ. ഹൈസ്‌കൂളിലെ ഒന്‍പത്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്ക് ഇനി ഡിജിറ്റല്‍ സൗകര്യമുള്ള ക്ലാസ് മുറികളില്‍ ഇരുന്നു പഠിക്കാം. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചു നിര്‍മിച്ച പുതിയ കെട്ടിടത്തിലാണ് ഡിജിറ്റല്‍ സൗകര്യമുള്ള ക്ലാസ്മുറികള്‍ ഒരുങ്ങിയത്. ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം 26നു രാവിലെ 10.30ന് നടക്കും. മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
വര്‍ഷങ്ങള്‍ പഴക്കമുള്ള പഴയ കെട്ടിടം പൊളിച്ചു മാറ്റി അവിടെയാണു പുതിയ കെട്ടിടം നിര്‍മിച്ചത്. നാല് ക്ലാസ്മുറികളും ഒരു ഓഫിസ് മുറിയുമാണ് ഈ കെട്ടിടത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. ഡിജിറ്റലാകുന്ന നാലു ക്ലാസ് മുറികളിലും എല്‍സിഡി പ്രോജക്ടര്‍, ലാപ്‌ടോപ് തുടങ്ങിയ സൗകര്യങ്ങളും കുട്ടികള്‍ക്ക് ഇരുന്നു പഠിക്കാന്‍ കസേരകളും ഡസ്‌ക്കും ഉള്‍പ്പെടെ ആധുനിക സജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് അംഗം ടി. മുരുകേഷിന്റെ ശ്രമഫലമായി ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്ന് അനുവദിച്ച 55 ലക്ഷം രൂപ ഉപയോഗിച്ചാണു കെട്ടിടം നിര്‍മിക്കുകയും ഡിജിറ്റല്‍ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തത്.
പത്രസമ്മേളനത്തില്‍ ജില്ലാപഞ്ചായത്തംഗം ഡി. മുരുകേശ്, സ്വാഗതസംഘം ചെയര്‍മാന്‍ സന്തോഷ്പാപ്പച്ചന്‍, ജനറല്‍ കണ്‍വീനര്‍ സി. രാജേന്ദ്രന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ. സുധ, ഹെഡ്മിസ്ട്രസ് വി.വി. ഓമന എന്നിവര്‍പങ്കെടുത്തു.
https://www.facebook.com/adoorvartha/videos/1067842333369576/
Your comment?