5:32 pm - Friday November 24, 1262

വീടില്ലാത്ത പഞ്ചായത്ത് അംഗം വനിതയ്ക്കും മകള്‍ക്കും വീടു വയ്ക്കാന്‍ സ്ഥലം നല്‍കി

Editor

കടമ്പനാട്: സ്വന്തമായി വീടില്ലാത്ത പഞ്ചായത്ത് അംഗം ദാനമായി നല്‍കിയ മൂന്നു സെന്റില്‍ ശാലിനിക്കും മകള്‍ക്കും ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വീടൊരുക്കുന്നു. കടമ്പനാട് രണ്ടാം വാര്‍ഡ് അംഗം ജെ. സതിയമ്മയാണ് അടുത്ത കാലത്ത് വാങ്ങിയ 10 സെന്റില്‍ മൂന്നു സെന്റ് നെയ്യാറ്റിന്‍കര സ്വദേശിനി ശാലിനിക്ക് സൗജന്യമായി നല്‍കിയത്. ചക്കൂര്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയാണ് ശാലിനിയും ഏഴു വയസുകാരിയായ മകളും.

ശാലിനിയും മകളും ഒറ്റപ്പെട്ടു കഴിയുമ്പോഴാണ് പഞ്ചായത്തംഗം താങ്ങായതും ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ അഭയം പ്രതിബദ്ധതയുടെ ആലയം പദ്ധതിയില്‍ വീടു നിര്‍മിച്ചു നല്‍കുന്നതും. വീടില്ലാത്ത സതിയമ്മയും മകളും സഹോദരനൊപ്പമാണ് കഴിയുന്നത്. വീടിന്റെ നിര്‍മാണോദ്ഘാടനം സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു നിര്‍വഹിച്ചു.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ടയറിന്റെ ക്ഷാമത്തിന് ഇനിയും പരിഹാരമായില്ല

KSRTC ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ