പുതിയ കെ.പി.സി.സി പ്രസിഡന്റായി കെ.സുധാകരനെ തെരഞ്ഞെടുക്കണമെന്ന ആവശ്യവുമായി രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ട അഭ്യര്‍ത്ഥന.
രാജ്യസഭാ സീറ്റ് പുതുമുഖത്തിന് നല്‍കണമെന്നും, കെ.പി.സി.സി പ്രസിഡന്റായി ഏറ്റവും അനുയോജ്യനേ നിയമിക്കണമെന്നുമാണ് മലയാളി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം. ഇതിനായി പലരും പല പേരുകള്‍ നിര്‍ദേശിക്കുന്നുമുണ്ട്. ഇതില്‍ പ്രമുഖനാണ് കെ.സുധാകരന്‍. കെ.മുരളീധരന്റെ പേരും പലരും നിര്‍ദേശിക്കുന്നുണ്ട്. മുല്ലപ്പളിയെ പ്രസിഡന്റായി നിയമിക്കരുതെന്നും പലരും ആവശ്യപ്പെടുന്നുണ്ട്.
നേരത്തെ നേതൃമാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ യുവ എം.എല്‍.എമാര്‍ നവമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസില്‍ യുവ എം.എല്‍.എമാരായ വി.ടി ബല്‍റാം, ഷാഫി പറമ്പില്‍, റോജി എം. ജോണ്‍, അനില്‍ അക്കര എന്നിവരാണ് നേതൃമാറ്റം ആവശ്യപ്പെട്ടത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമായിരുന്നു എം.എല്‍.എമാരുടെ പ്രതികരണം.
സീറ്റുകള്‍ ആരുടേയും കുടുംബ സ്വത്തല്ലെന്നും, പുതിയ തലമുറയ്ക്ക് സീറ്റും പ്രാതിനിധ്യവും നല്‍കണമെന്നും യുവ എം.എല്‍.എമാര്‍ നവ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു.
Your comment?