നിപ്പ വൈറസ്: പിഎസ്സി പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: സിവില്‍ പൊലീസ് ഓഫിസര്‍ / വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികയ്ക്ക് 26നു നടത്താനിരുന്ന പരീക്ഷ പിഎസ്സി മാറ്റിവച്ചു. 31-05-2018 വരെ കോഴിക്കോട് ജില്ലയില്‍ നടക്കാനിരുന്ന പൊതുപരിപാടികള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു പരീക്ഷ മാറ്റിവച്ചത്. കോഴിക്കോട് ഉള്‍പ്പെടെയുള്ള എല്ലാ ജില്ലകളിലും പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്ക് പിഎസ്സി പരീക്ഷാ കേന്ദ്രം ക്രമീകരിച്ചിരുന്നു. കാലിക്കറ്റ് സര്‍വകലാശാല 25,26 തിയതികളിലായി നടത്താനിരുന്ന പിജി എന്‍ട്രന്‍സ് പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.
സിവില്‍ പൊലീസ് ഓഫിസര്‍ / വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ തസ്തികയ്ക്കുള്ള പൊതുപരീക്ഷയില്‍ ഇനിയും 60,000 പേര്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുത്തിട്ടില്ല. 6,56,058 പേര്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇവരില്‍ 5,25,352 പേരാണു രണ്ടു പരീക്ഷകളും എഴുതുമെന്നുള്ള കണ്‍ഫര്‍മേഷന്‍ നല്‍കിയത്. ഇതില്‍തന്നെ 4,65,352 പേര്‍ മാത്രമാണ് ഇതുവരെ ഹാള്‍ടിക്കറ്റ് പിഎസ്സിയുടെ വെബ്‌സൈറ്റില്‍നിന്നു ഡൗണ്‍ലോഡ് ചെയ്തടുത്തിരിക്കുന്നത്.
Your comment?