അടൂര്‍:എസ്.എന്‍.ഐ.ടി കോളജില്‍ ഒന്‍പതിനും പത്തിനും ദേശീയ ശാസ്ത്ര സാങ്കേതിക കലാമേള ‘അബ്രാക്‌സസ് 2.0’ നടത്തും. കേരളത്തിലെ വിവിധ കോളജുകളില്‍ നിന്നായി ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന മേളയില്‍ ഫാഷന്‍ ഷോ, നൃത്ത സംഗീത മല്‍സരങ്ങള്‍, ശരീര സൗന്ദര്യ മല്‍സരങ്ങള്‍ എന്നിവയും ഉള്‍പ്പെടും. കോളജിന്റെ സ്വിമ്മിങ് പൂളില്‍ വാട്ടര്‍ പോളോ, വാട്ടര്‍ ഡ്രങ്കര്‍ മല്‍സരങ്ങളും നടത്തുന്നു എന്ന പ്രത്യേകതയും മേളയ്ക്കുണ്ട്.
കലാമേളയുടെ ഉദ്ഘാടനം 10ന് രാവിലെ 10ന് സുരേഷ് ഗോപി എംപിയും ഡോ. ജി.മാധവന്‍ നായരും ചേര്‍ന്ന് നിര്‍വഹിക്കും. എസ്എന്‍ഐടി കോളജ് ചെയര്‍മാന്‍ കെ.സദാനന്ദന്‍ അധ്യക്ഷത വഹിക്കും.മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ സമ്മാനിക്കും. 10ന് വൈകിട്ട് സ്റ്റീഫന്‍ ദേവസിയുടെ സോളിഡ് ബാന്‍ഡ്, റിക്കി ബ്രോണിന്റെ കലാപരിപാടികള്‍ എന്നിവ ഉണ്ടാവും.
പരിപാടിയോടനുബന്ധിച്ച് ഇന്ന് ഓരോ വിദ്യാര്‍ഥിയും ഒരു പൊതിച്ചോര്‍ വീതം കൊണ്ടുവന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി വിതരണം ചെയ്യും. അംഗവൈകല്യമുള്ള അഞ്ചു പേര്‍ക്ക് വീല്‍ചെയര്‍, ഡോ. എം.എസ്. സുനില്‍ നിര്‍മിച്ചു നല്‍കുന്ന വീടിനുള്ള എസ്എന്‍ഐടി വനിതാ സെല്ലിന്റെ സംഭാവന എന്നിവയുടെ കൈമാറലും അവയവദാന ബോധവല്‍ക്കരണ ക്ലാസും സമ്മതപത്ര സമര്‍പ്പണവും പരിപാടിയോടനുബന്ധിച്ച് നടക്കുമെന്ന് കോളജ് യൂണിയന്‍ ചെയര്‍മാന്‍ പി.ആര്‍. ഹരികൃഷ്ണന്‍, അക്കാദമിക് കോഓര്‍ഡിനേറ്റര്‍ പ്രഫ. രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ പറഞ്ഞു.
പരിപാടിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ 8606066074, 9747994223 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
Your comment?