
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് വൈകീട്ട് നാലിന് പ്രഖ്യാപിക്കും. results.nic.in, www.cbseresults.nic.in, www.cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭിക്കും.
16,38,420 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇന്ത്യയില്‍ 4,453 പരീക്ഷാകേന്ദ്രങ്ങളിലും വിദേശത്ത് 78 സെന്ററുകളിലുമായാണ് പരീക്ഷ നടന്നത്. സി.ബി.എസ്.ഇ. പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട നേരത്ത വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ചോദ്യക്കടലാസ് ചോര്‍ന്നുവെന്ന് തെളിഞ്ഞാല്‍ വീണ്ടും പരീക്ഷ നടത്തുമെന്ന് സി.ബി.എസ്.ഇ. അധികൃതര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ചോദ്യക്കടലാസ് ചോര്‍ന്നിട്ടില്ലെന്ന നിലപാടാണ് പിന്നീടു സ്വീകരിച്ചത്.
സി.ബി.എസ്.ഇയുടെ പന്ത്രണ്ടാം ക്ലാസ് ഫലം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in EDUCATION
Your comment?