
അടൂര്‍: മികവ് പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നടത്തിയ വിദ്യാ ഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ വിദ്യാഭ്യാസ കലാജാഥ കാണികള്‍ക്ക് ദൃശ്യവിസ്മയം തീര്‍ത്തു. ധീരദേശാഭിമാനികളായ മഹാത്മാഗാന്ധി, ജവഹര്‍ലാല്‍നെഹ്‌റു, കുഞ്ഞാലി മരയ്ക്കാര്‍, പഴശ്ശിരാജ, വേലുതമ്പിദളവ, തുടങ്ങിയവരും സാമൂഹിക പരിഷ്‌കര്‍ത്തക്കളായ ശ്രീനാരായണ ഗുരു, അയ്യന്‍കാളി തുടങ്ങിയവരും മലയാളകവിതയും സിനിമയും നാടകവും പകര്‍ന്നാടിയ വിദ്യാഭ്യാസ കലാജാഥ ഭാരതത്തിന്റെയും കേരളത്തിന്റെയും മുന്‍കാല ചരിത്രത്തിലേക്കുള്ള ഒരു യാത്രയായിരുന്നു. സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് തിയേറ്ററില്‍ നിന്നും തെരഞ്ഞെടുത്ത അമ്പത് വിദ്യാര്‍ത്ഥികളാണ് വേദിയില്‍ വീരപുരുഷന്മാരായും ധീരവനിതകളായും സാംസ്‌കാരിക നായകന്മാരായും കവിതകളിലെ നായികാനായകന്മാരായും പകര്‍ന്നാടിയത്. വിദ്യാര്‍ത്ഥികളുടെ കലാമികവ് സന്ദര്‍ശകര്‍ക്ക് നവ്യാനുഭവമായി.
വാഴക്കുല, ദുരവസ്ഥ എന്നീ കവിതകളുടേയും ഇന്ദുലേഖ എന്ന മലയാള സാഹിത്യത്തിലെ ലക്ഷണമൊത്ത നോവലിന്റെയും പ്രസക്തഭാഗങ്ങളും വേദിയില്‍ ദൃശ്യവിസ്മയം തീര്‍ത്തു. ഭാഷയെയും ചരിത്രത്തെയും സമന്വയിപ്പിച്ച് വ്യത്യസ്തങ്ങളായ രണ്ട് സംഗീത ശില്‍പ്പമായാണ് വിദ്യാഭ്യാസ കലാജാഥ അരങ്ങ് തകര്‍ത്തത്. മധുരമീ മലയാളം എന്നു പേരിട്ടിരിക്കുന്ന വിദ്യാഭ്യാസ കലാജാഥ കേരളസംഗീത അക്കാദമി അവാര്‍ഡ് ജേതാവായ മനോജ് നാരായണന്റെ സൃഷ്ടിയിലൊരുങ്ങിയതാണ്. അബൂബക്കര്‍ കോഴിക്കോട് തൂലിക ചലിപ്പിച്ച തിരക്കഥയ്ക്ക് കോര്‍ഡിനേറ്റര്‍ അമ്പിളിയാണ് നേതൃത്വം നല്‍കിയത്.
Your comment?