
സംശയാസ്പദമായ രോഗലക്ഷണങ്ങളോടുകൂടിയ ആരും ജില്ലയിലില്ലെങ്കിലും ആരോഗ്യ വകുപ്പ് എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. ആശുപത്രിയില്‍ ക്വാളിറ്റി കണ്‍ട്രോള്‍, ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ പരിശീലനങ്ങള്‍ ജീവനക്കാര്‍ക്ക് നല്‍കി. ആവശ്യമുള്ള പക്ഷം സിറം ശേഖരിച്ച് മണിപ്പാല്‍ എംസിവിആര്‍ ലാബിലേക്ക് അയയ്ക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ധരിക്കേണ്ട ക്ലാസ്, എന്‍ 95 മാസ്‌ക്, വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഐസൊലേഷന്‍ വാര്‍ഡുകള്‍ ആവശ്യം വന്നാല്‍ തുറക്കുന്നതിന് പ്രധാന ആശുപത്രികള്‍ സജ്ജമാക്കിയിട്ടുണ്ട്. ആശങ്കാജനകമായ യാതൊരു സാഹചര്യവും ജില്ലയിലില്ല എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു.
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in LOCAL
Your comment?