മലേഷ്യ: കപ്പലിലെ ജോലിയ്ക്കിടെ ഓച്ചിറ സ്വദേശിയായ യുവാവിനെയാണ് കടലില്‍ കാണാതായത്. കൊറ്റപ്പള്ളി സുധിപ്ഭവനത്തില്‍ സുധാകരന്റെ ഏകമകന്‍ സുധീപ് (28)നെയാണ് വെള്ളിയാഴ്ച രാവിലെ മുതല്‍ കാണാതായത്. സുധീപും തമിഴ്‌നാട് സ്വദേശിയായ യുവാവും ജോലിചെയ്യുന്നതിനിടയില്‍ സുധീപിനെ പെട്ടെന്ന് കാണാതായെന്നും കടലില്‍ തെരെച്ചില്‍ നടക്കുകയാണെന്നും കമ്പനി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. ആഗസ്റ്റില്‍ സുധീപിന്റെ വിവാഹനിശ്ചയം നടക്കാനിരിക്കുകയായിരുന്നു. നിര്‍മ്മലയാണ് മാതാവ്.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in OBITUARY
Your comment?