കടമ്പനാട്: പുരാതന മാര്‍ത്തോമ്മന്‍ തീര്‍ഥാടന കേന്ദ്രമായ കടമ്പനാട് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ ഓര്‍മപ്പെരുന്നാളിനും കണ്‍വന്‍ഷനും തുടക്കമായി. ഇടവക വികാരി ഫാ. ജോസഫ് ജോര്‍ജ് കൊടിയേറ്റു നിര്‍വഹിച്ചു. ഇന്നു വൈകിട്ട് 6.30ന് കണ്‍വന്‍ഷന്‍ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് ഉദ്ഘാടനം ചെയ്യും. ഡോ. സഖറിയാസ് മാര്‍ അപ്രേം അധ്യക്ഷത വഹിക്കും. നാളെ രാവിലെ 10ന് സുവിശേഷ സംഘം മേഖലാ സമ്മേളനം. മൂന്നിന് അഖില മലങ്കര പ്രസംഗ മത്സരം.
20ന് രാവിലെ 10ന് മര്‍ത്തമറിയം വനിതാ സമാജം സമ്മേളനം. 21ന് വൈകിട്ട് 6.30ന് റാസ. തുടര്‍ന്ന് ആശീര്‍വാദം, നേര്‍ച്ച വിളമ്പ്. 22ന് രാവിലെ 10ന് ലഹരി ആസക്തിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്. തുടര്‍ന്ന് പുരസ്‌കാര സമര്‍പ്പണ സമ്മേളനം റവ. ഏലിയാസ് കോശി റമ്പാന്‍ ഉദ്ഘാടനം ചെയ്യും. റവ. ഡോ. ഇലവുക്കാട്ട് ഗീവര്‍ഗീസ് റമ്പാന്‍ അധ്യക്ഷത വഹിക്കും.
സ്‌നേഹതീരം ഡയറക്ടര്‍ സിസ്റ്റര്‍ റോസ്‌ലിന്‍ പുരസ്‌കാരം ഏറ്റുവാങ്ങും. വൈകിട്ട് അഞ്ചിന് പദയാത്രികര്‍ക്ക് സ്വീകരണം, 6.30ന് റാസ. 23ന് രാവിലെ എട്ടിന് മൂന്നിന്മേല്‍ കുര്‍ബാന. ഡോ. അലക്‌സിയോസ് മാര്‍ യൗസേബിയോസ് മുഖ്യ കാര്‍മികത്വം വഹിക്കും. 9.45ന് പ്രദക്ഷിണം, വാഴ്വ്, ആശീര്‍വാദം, 6.30ന് ഡോക്യുമെന്ററി പ്രദര്‍ശനം.
Your comment?