അടൂര്‍: പത്രപരസ്യ ഏജന്‍സി ഉടമയെ വിളിച്ചുവരുത്തി കാറില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചതായി കേസ്.
അടൂരില്‍ മീഡിയ പ്ലസ് പരസ്യ ഏജന്‍സി നടത്തുന്ന അജിത് ഗോപാലിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചെന്നാണ് കേസ്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. ഒരു സംഘം ആളുകള്‍ അടൂര്‍ ടി ബി ജംഗ്ഷനിലേക്ക് വിളിച്ചുവരുത്തിയശേഷം കാറില്‍കയറ്റി രണ്ടര മണിക്കൂറോളം മര്‍ദ്ദിക്കുകയായിരുന്നെന്നാണ് അജിത് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. പത്രപരസ്യം സംബന്ധിച്ച വിഷയമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പറയുന്നു.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in LOCAL
Your comment?