
പത്തനംതിട്ട:ഇലന്തൂര്‍ മാര്‍ക്കറ്റ് ജംഗ്ഷനിലെ കാത്തിരുപ്പ് കേന്ദ്രത്തില്‍
കഴിഞ്ഞ ഇരുപത്തിയഞ്ചിലധികം വര്‍ഷങ്ങളായി സ്ഥിരതാമസമാക്കിയിരുന്ന തങ്കപ്പന്‍(75)നെ വാര്‍ദ്ധക്യാവശതകളെ തുടര്‍ന്ന് അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം ഏറ്റെടുത്തു. മാര്‍ക്കറ്റിലെ കടകളില്‍ ജോലിചെയ്ത് ഉപജീവനം നടത്തിയിരുന്ന ഇദ്ദേഹത്തിന്റെ സ്വന്തം സ്ഥലമോ ബന്ധുക്കളെക്കുറിച്ചോ യാതൊരു വിവരങ്ങളും ഇല്ല. ദുരവസ്ഥ മനസിലാക്കിയ നാട്ടുകാര്‍ അടുത്തുള്ള ഇലന്തൂര്‍ വില്ലേജ് ഓഫീസില്‍ വിവരമറിയിക്കുകയും, തുടര്‍ന്ന് തഹസ്സീല്‍ദ്ദാര്‍ മുഖേന കളക്ടര്‍ക്ക് വിവരം നല്കുകയുമായിരുന്നു. കളക്ടറുടെ ഇടപെടീലിനെത്തുടര്‍ന്ന് സാമൂഹ്യനീതിവകുപ്പ് മഹാത്മ ജനസേവനകേന്ദ്രത്തിന് ചുമതല നല്കുകയും കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല സ്ഥലത്തെത്തി വില്ലേജ് ഓഫീസറുടെയും, ഐ.സി.ഡിയഎസ് സൂപ്രവൈസറുടെയും സാന്നിധ്യത്തില്‍ ഇദ്ദേഹത്തെ ഏറ്റെടുത്ത് മഹാത്മ ജനസേവനകേന്ദ്രത്തിലെത്തിച്ചു
Your comment?