
കടമ്പനാട് വടക്ക് : കുണ്ടോംവെട്ടത്ത് മലനട മഹാദേവര്‍ക്ഷേത്രത്തില്‍ പൊങ്കാല ഭക്തിനിര്‍ഭരമായി . കൊടിയേറ്റിന്റെ ഭാഗമായാണ് വെള്ളിയാഴ്ച രാവിലെ പൊങ്കാല നടന്നത്. 6 മണിയോടെ ക്ഷേത്രത്തിന് മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ പണ്ടാര അടുപ്പില്‍ ക്ഷേത്ര മേല്‍ശാന്തി നിര്‍മ്മല്‍ അഗ്നിപകര്‍ന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി. രാത്രി 8-ന് തൃക്കൊടിയേറ്റ് ക്ഷേത്രതന്ത്രി രമേശ് ഭാനുഭാനു പണ്ടാരത്തില്‍ നിര്‍വ്വഹിച്ചു.
ഇന്ന് രാവിലെ 5.30ന് സമൂഹമൃത്യുഞ്ജയഹോമം. 25നും 26നും രാത്രി 7ന് പ്രഭാഷണം. 26ന് രാത്രി 8ന് ആലപ്പുഴ ബ്ലൂഡയമണ്‍സിന്റെ ഗാനമേള. 27ന് ഉച്ചയ്ക്ക് അന്നദാനം. 28ന് രാത്രി 8ന് അമ്പലപ്പുഴ സാരഥിയുടെ നാടകം.29 ന് രാത്രി 8.30ന് നൃത്ത അരങ്ങേറ്റം. 30ന് വൈകിട്ട് 3ന് കെട്ടുകാഴ്ച, 4ന് ജീവത എഴുന്നള്ളത്ത്, 5ന് ആറാട്ട് ബലി, 7.30ന് കൊടിയിറക്ക്, 8 ന് നാടന്‍പാട്ടും മുളസംഗീതവും , 11ന് പാല സൂപ്പര്‍ബീറ്റ്‌സിന്റെ ഗാനമേള
Your comment?