അടൂര്‍: കാഴ്ചയുടെ വിരുന്നൊരുക്കി അടൂരില്‍ ജനകീയ ചലച്ചിത്രോത്സവത്തിന് കൊടിയേറി. പെയ്തിറങ്ങിയ മഴയ്ക്കിടെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ നിലനില്‍പും സംസ്‌കാരവും സിനിമകള്‍ തുറന്നു കാട്ടുമ്പോള്‍ എല്ലാ സിനിമകളെയും അംഗീകരിക്കുന്ന മാനസ്സികാവസ്ഥയുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ പി.ബി.ഹര്‍ഷകുമാര്‍ അധ്യക്ഷത വഹിച്ചു. തിരക്കഥാകൃത്ത് നവീന്‍ ഭാസ്‌കര്‍ ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്തു.
ബാബു ജോണ്‍, പഴകുളം സുഭാഷ്, സി.റഹീം, രാജു എ.നായര്‍, ധനോജ് നായിക്, കണ്ണന്‍നായര്‍, അരുണ്‍ പോള്‍ എന്നിവര്‍ പ്രസംഗിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്റെ കൊടിയേറ്റം ആണ് ആദ്യം പ്രദര്‍ശിപ്പിച്ചത്. 22 വരെ വൈഎംസിഎ ഹാളിലാണ് ചലച്ചിത്രോത്സവം. ലോക സിനിമകള്‍, ഇതര ഭാഷാചിത്രങ്ങള്‍ എന്നിവയ്ക്കു പുറമെ അടൂരിലെയും പരിസര പ്രദേശങ്ങളിലെയും ചലച്ചിത്ര പ്രവര്‍ത്തകരുടെ ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
Your comment?