‘അടിസ്ഥാനമേഖലയ്ക്കു വേണ്ടത്ര തുക വകയിരുത്താതെ’ കടമ്പനാട് പഞ്ചായത്ത് ബജറ്റ്: ബാധ്യതയാകും പ്രതിപക്ഷം
കടമ്പനാട്: അടിസ്ഥാനമേഖലയ്ക്കു വേണ്ടത്ര തുക വകയിരുത്താതെ
കടമ്പനാട് പഞ്ചായത്ത് ബജറ്റ്. 34.65 കോടി രൂപ വരവും 34.27 കോടി രൂപ ചെലവും 37.7 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് പി.സരസ്വതിയമ്മ അവതരിപ്പിച്ചത്. ഉല്‍പാദന മേഖലയ്ക്കു 3.69 കോടി രൂപയും സേവന മേഖലയ്ക്കു 5.84 കോടിയും പശ്ചാത്തല മേഖലയ്ക്ക് 3.53 കോടിയും രൂപ വകയിരുത്തിയിട്ടുണ്ട്. ഭവന പദ്ധതി, കൃഷിമേഖല, ആരോഗ്യമേഖല, വിദ്യാഭ്യാസ, കായിക,എന്നിവയ്ക്കു തുക വകയിരുത്തി. പ്രസിഡന്റ് എ.ആര്‍.അജീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.
ലൈഫ് ഭവന പദ്ധതിക്ക് 3.12 കോടി. ന്മ തൊഴിലുറപ്പ് പദ്ധതി 7.5 കോടി. കടമ്പനാട് ജംക്ഷനില്‍ ഷോപ്പിങ് കോംപ്ലക്‌സ് 4 കോടി. മുട്ടത്തുമൂല ചിറ 2.5 കോടി പിഎച്ച്‌സിക്ക് കെട്ടിടനിര്‍മാണം 50 ലക്ഷം. ആയുര്‍വേദ ആശുപത്രി കെട്ടിടം 50 ലക്ഷം. റോഡുകള്‍ക്ക് 2 കോടി. കൃഷി-മൃഗസംരക്ഷണം 97 ലക്ഷം. വിദ്യാഭ്യാസ മേഖലയ്ക്ക് 25 ലക്ഷം. ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് ഒരു കോടി. പഞ്ചായത്ത് ഓഫിസ് കെട്ടിടം 25 ലക്ഷം. വേലുത്തമ്പി സ്മാരക കേന്ദ്രത്തിന് 1.5 കോടി.
പട്ടിക ജാതി ക്ഷേമത്തിന് 95 ലക്ഷം. പള്ളിക്കല്‍ ആറിന്റെ നവീകരണവും സംരക്ഷണവും 50 ലക്ഷം. കടമ്പനാട് മാര്‍ക്കറ്റ് നവീകരണം 25 ലക്ഷം. നെല്‍കൃഷി ഏലാ വികസനത്തിന് 15 ലക്ഷം രൂപയും വകയിരുത്തി. ബജറ്റ് ബാധ്യതയാകും പ്രതിപക്ഷം അടിസ്ഥാനമേഖലയ്ക്കു വേണ്ടത്ര തുക വകയിരുത്താതെ അവതരിപ്പിച്ച ബജറ്റില്‍ അഗതി ആശ്രയ പദ്ധതി, വീടുകളുടെ പുനരുദ്ധാരണം, ശുദ്ധജലവിതരണ പദ്ധതി, കൃഷിമേഖല എന്നിവയ്ക്കും മതിയായ രീതിയില്‍ തുക വകയിരുത്തിയില്ലെന്നും. ബാധ്യതകള്‍ വരുത്തുന്നതാണ് ബജറ്റെന്നും പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സി.കൃഷ്ണകുമാര്‍ പറഞ്ഞു.
Your comment?