
അടൂര്‍ : മുണ്ടപ്പള്ളി തേക്കെപ്ലാവിള പടിഞ്ഞാറ്റേതില്‍ ജോസ് പി.യുടെ കറവപശുക്കളാണ് ഉച്ചയ്ക്കു പന്ത്രണ്ട് മണിയോട് വൈദ്യുത ആഘാതമേറ്റ് ചത്തത് .മുണ്ടപ്പള്ളി ആസാദ് ജംഗ്ഷനു പടിഞ്ഞാറ് ഉള്ള ആലത്തിനാല്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ സ്റ്റേ വയര്‍ പൊട്ടി വൈദ്യുതി ലൈനുമായി മുട്ടി സമീപമുള്ള വെള്ളം ഒഴുക്ക് തോട്ടിലേക്ക് കിടക്കുകയായിരുന്നു. ഈ തോട്ടില്‍ സ്ഥിരമായി കുളിപ്പിച്ചു വന്നിരുന്ന പശുക്കളെ ഇന്നലെയും കുളിപ്പിയ്ക്കുന്നതിനായി കൊണ്ടുവന്നതാണ്. പശുക്കള്‍ സ്ഥിരമായി കുളിപ്പിയ്ക്കുന്നതിനു സ്വയമേഇറങ്ങുന്നതിനാല്‍ ഇന്നലെയും ഇറങ്ങിയ അവസരത്തില്‍ പൊട്ടി കിടന്ന സ്റ്റേ വയര്‍ ഒരു പശുവിന്റെകഴുത്തില്‍ ചുറ്റുകയായിരുന്നു. അതിനോട് ചേര്‍ന്നു നിന്ന പശുവിലേക്കും വൈദ്യുത ആഘാതമേല്‍ക്കുകയായിരുന്നു. ക്ഷീര കര്‍ഷകനായ ജോസ്സ് തല നരിയിഴക്ക് ഷോക്ക് ഏല്‍ക്കാതെ രക്ഷ പ്പെട്ടത്. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായിക്ഷീര കര്‍ഷകര്‍ പറയുന്നു. അടൂരില്‍ നിന്നും കെ.എസ്. ഈ .ബി.ഉദ്യോഗസ്ഥര്‍ എത്തി ലൈ ഓഫ് ചെയ്തു.
Your comment?