5:32 pm - Thursday November 24, 6777

വസ്തുതര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥന്‍ ഭാര്യാ സഹോദരന്റെ കുത്തേറ്റ് മരിച്ചു

Editor

അടൂര്‍ : വസ്തുതര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥന്‍ ഭാര്യാ സഹോദരന്റെ കുത്തേറ്റ് മരിച്ചു. മാരൂര്‍ ചാങ്കൂര്‍ തോട്ടപ്പാലം പാലത്തുംതലയ്ക്കല്‍ മഞ്ജുഭവനില്‍ അച്ചന്‍കുഞ്ഞ് എന്നുവിളിക്കുന്ന പി. എം. ബാബു (61) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ബാബുവിന്റെ ഭാര്യാ സഹോദരനും, അയല്‍വാസിയുമായ കെ. ജെ. വില്ലയില്‍ ജയിംസ് (53) അടൂര്‍ പൊലീസ് മുമ്പാകെ കീഴടങ്ങി. ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം.

ഇത് സംബന്ധിച്ച് പൊലീസ് പറയുന്നത് : വീട്ടില്‍ നിന്നും ആറരയോടെ ബാബു വീടിന് കുറച്ച് അകലത്തായിട്ടുള്ള വയലില്‍ നില്‍ക്കവേ സമീപത്തെ റബ്ബര്‍ പുരയിടത്തില്‍ നിന്ന പ്രതിയായ ജയിംസ് ബാബുവുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും കൈയ്യിലിരുന്ന തൂമ്പാകൊണ്ട് ബാബു ജയിംസിനെ അടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ മല്‍പ്പിടുത്തം ഉണ്ടാവുകയും കൈയ്യിലിരുന്ന ടാപ്പിംഗ് കത്തികൊണ്ട് ജയിംസ് ബാബുവിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. ഇതിന് ശേഷം ജെയിംസ് തിരികെ വീട്ടിലെത്തി അയല്‍വാസിയോട് സംഭവം പറഞ്ഞു. വിവരം അറിഞ്ഞ് എത്തിയവര്‍ രക്തത്തില്‍ കുളിച്ചുകിടന്ന ബാബുവിനെ അടൂരിലെ സ്വകാര്യ ആശുപത്രയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവത്തിന് ശേഷം മുങ്ങിയ ജയിംസിനെ കണ്ടെത്താന്‍ കഴിയാഞ്ഞതോടെ ഇയാളുടെ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതോടെയാണ് പൊലീസ് മുമ്പാകെ പ്രതി സ്വയം കീഴടങ്ങിയത്. രണ്ടുവര്‍ഷമായി ഇരുവരും തമ്മില്‍ വസ്തുവിന്റെ അതിര്‍ത്തിയെ ചൊല്ലി നിരന്തരം തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. ഇതിനിടയിലാണ് തര്‍ക്കം കത്തികുത്തില്‍ കലാശിച്ചത്. കുത്തേറ്റുമരിച്ച ബാബുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രയിലേക്ക് അയച്ചു. ഭാര്യ : പുഷ്പ്പമ്മ. മക്കള്‍ : അഞ്ജു, മഞ്ജു. മരുമക്കള്‍ : മോന്‍സി ജോര്‍ജ്ജ്, ചന്ദ്രരാജ്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കാണാതായ അടൂര്‍ സ്വദേശി തൂങ്ങിമരിച്ച നിലയില്‍: കമ്പനി അധികൃതര്‍ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന്

ഷാര്‍ജയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് കാര്‍ മറിഞ്ഞ് മരിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ