5:32 pm - Tuesday November 23, 7571

കാണാതായ അടൂര്‍ സ്വദേശി തൂങ്ങിമരിച്ച നിലയില്‍: കമ്പനി അധികൃതര്‍ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന്

Editor

മസ്‌കത്ത് : ഒരാഴ്ചയായി മസ്‌കത്തിലെ ജോലിസ്ഥലത്തുനിന്ന് കാണാതായ മലയാളിയെ ഇബ്രിയില്‍ കെട്ടിടത്തിനു മുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ മണക്കാല സ്വദേശി ചെങ്ങാലിപ്പള്ളില്‍ വീട്ടില്‍ ടോണി ജോര്‍ജ് (41) നെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മാസമായി ജോലിയില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. ആളെ കാണാനില്ലെന്നു കാണിച്ച് കഴിഞ്ഞ ദിവസം കമ്പനി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയതായി പറയുന്നു. ചില സാമ്പത്തിക പ്രശ്നങ്ങള്‍ മൂലമാണു ജോലിയില്‍ പ്രവേശിക്കാതിരുന്നതെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇതിനിടെ കമ്പനിയുടെ മലയാളിയായ മാനേജര്‍ ടോണിയുടെ കുടുംബത്തെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പറയുന്നു.

നിസ്വയിലെ താമസ സ്ഥലത്ത് ടോണി ഒരാഴ്ചയായി എത്തിയിരുന്നില്ല. ഞായറാഴ്ച രാവിലെയാണ് ഇബ്രിയിലെ ഒരു കെട്ടിടത്തിനു മുകള്‍ നിലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: ഡെറ്റി, രണ്ടു മക്കളുണ്ട്. മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് ഭാര്യ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

നടി ഭാനുപ്രിയയുടെ മുന്‍ഭര്‍ത്താവ് അന്തരിച്ചു

വസ്തുതര്‍ക്കത്തെ തുടര്‍ന്ന് ഗൃഹനാഥന്‍ ഭാര്യാ സഹോദരന്റെ കുത്തേറ്റ് മരിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ