
അടൂര്‍ : കേരള സര്‍ക്കാരിന്റെ വിഷന്‍ 676 പദ്ധതി പ്രകാരം, അടൂര്‍ ശ്രീ നാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ കേരള ഫയര്‍ ഫോഴ്സും അടൂര്‍ എസ്.എന്‍.ഐ റ്റി യും സംയുക്തമായി ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ നീന്തല്‍ പരിശീലനം നല്‍കുന്നു .കേരളത്തില്‍ ഉയര്‍ന്നു വരുന്ന മുങ്ങി മരണ നിരക്കില്‍ ഭൂരി ഭാഗവും വിദ്യാര്‍ത്ഥികളാണെന്ന ആശങ്ക ജനകമായ സാഹചര്യത്തിലാണ് ഇത്തരം ഒരു പദ്ധതി കേരള ഫയര്‍ ഫോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്. കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ഇതര സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനത്തിനുള്ള സൗകര്യമുണ്ട്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ എസ്.എന്‍.ഐ.റ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അടൂര്‍ കെ.വി.വി.എസ്സിലെ വിദ്യാര്‍ത്ഥികളാണ് പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.തുടര്‍ന്നു കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തും എന്ന് അടൂര്‍ എസ്.ടി.ഓ. പി ശിവദാസന്‍ അറിയിച്ചു.ഈ പദ്ധതിക്ക് എല്ലാ വിധ പിന്തുണയും നല്‍കിയ അടൂര്‍ എസ്.എന്‍ ഐ.റ്റി, മാനേജിങ് ഡയറക്ടര്‍ എബിന്‍ അമ്പാടിയിലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തില്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്ന സ്വിമ്മിങ് പൂള്‍ ഉള്ള ഏക എഞ്ചിനീയറിംഗ് കോളേജ് ആണ് അടൂര്‍ എസ്.എന്‍.ഐ.റ്റി .ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരായ അനില്‍ കുമാര്‍ ,സുരേഷ് കുമാര്‍,അനില്‍ തുടങ്ങിയവരാണ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പദ്ധതിക്ക് എല്ലാ തരത്തിലുള്ള പിന്തുണയും നല്‍കുമെന്ന് കോളേജിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ റോണി വര്‍ഗീസ് അറിയിച്ചു.
Your comment?