5:32 pm - Friday November 24, 3684

മാതൃഭൂമി പുസ്തകോത്സവം അടൂര്‍ മാതൃഭൂമി ഓഫീസില്‍

Editor

അടൂര്‍:ചരിത്ര സ്മരണകള്‍ നിറഞ്ഞതും സാംസ്‌കാരിക,സാഹിത്യ നായകന്മാരുടെ ജന്മനാടുമായ അടൂരില്‍ മാതൃഭൂമി പുസ്തകമേള ആരംഭിച്ചു.വായനയുടെ,അറിവിന്റെ പുതിയ ജാലകങ്ങള്‍ വായനക്കാര്‍ക്കായി തുറന്ന് നല്കി ഫെബ്രുവരി 11 വരെ വായനയുടെ ഈ ഉത്സവം അടൂരില്‍ തുടരും.എല്ലാ ദിവസ രാവിലെ 9.30 മുതല്‍ രാത്രി 7 വരെയാണ് പുസ്തകോത്സവം.

മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങള്‍ ആകര്‍ഷകമായ വിലക്കുറവില്‍ ഇവിടെ നിന്ന് ലഭിക്കും.നോവല്‍,കഥ,കവിത,ജീവചരിത്രം,ആത്മകഥ,ഓര്‍മ്മക്കുറിപ്പുകള്‍,ലേഖനങ്ങള്‍,യാത്രാ വിവരണം,ആരോഗ്യം,പാചകം,ബാലസാഹിത്യം തുടങ്ങിയ വിഭാഗങ്ങളിലെ മലയാളം,ഇംഗ്ലീഷ് പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണുള്ളത്.ആധ്യാത്മിക പുസ്തകങ്ങളുടെ അവ്വ ശേഖരമാണ് പുസ്തകോത്സവത്തിന്റെ മറ്റൊരു പ്രത്യേകത.സ്‌കൂള്‍ കോളേജ് ലൈബ്രറികള്‍ക്കും വായനശാലകള്‍ക്കും ആകര്‍ഷകമായ ഇളവുകളോടെ പുസ്തകങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവും മേളയില്‍ ക്രമീകരിച്ചിട്ടുണ്ട്.ആധ്യാത്മിക പുസ്തകങ്ങളുടെ അപൂര്‍വ്വ ശേഖരവും ജനപങ്കാളിത്തവുമാണ് അടൂരില്‍ മേളയെ വ്യതൃസ്ഥമാക്കുന്നത്.ശ്രീരാമകൃഷ്ണ മഠം പ്രസിദ്ധീകരിച്ച ശ്രീരാമകൃഷ്ണ പരമഹംസരുടെയും സ്വാമി വിവേകാനന്ദന്റെയും ജീവചരിത്രം,ജീവിതം ആഘോഷത്തില്‍ പൊതിഞ്ഞ ആത്മീയ വഴികളാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ ഓഷോയുടെ പുസ്തകങ്ങള്‍,ജെ കൃഷ്ണമൂര്‍ത്തിയുടെ ദാര്‍ശനിക ചിന്തകള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങള്‍,പരമഹംസ യോഗാനന്ദയുടെ ഒരു യോഗിയുടെ ആത്മകഥ,ഇന്നുകളെ മഹത്തരമാക്കാനും നാളെകളെ അതി മഹത്തരമാക്കാനും ഓരോ മനുഷ്യനെയും സഹായിക്കുന്ന സദ്ഗുരുവിന്റെ ആനന്ദലഹരി,സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജിന്റെ ക്ഷേത്ര രഹസ്യവും ദേവതകളും,ഭഗവദ്ഗീതയ്ക്ക് ഒരാമുഖം,കേനോപഷിത്ത്,തന്ത്ര,എന്നീ പുസ്തകങ്ങളും മേളയിലെ ആകര്‍ഷണങ്ങളാണ്.കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥമായ എം പി വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവില്‍,എം ടി യുടെ കുണ്ടലനീ രഹസ്യം,സെന്‍ കഥകളുടെ സമാഹാരമായ ബുദ്ധന്‍ കത്തിയെരിയുന്നു,കെ പി കേശവമേനോന്റെ യേശുദേവന്‍,എന്നിവയും മേളയില്‍ വന്‍തോതില്‍ വിറ്റഴിയുന്നു.പുതിയ തലമുറയ്ക്ക് കേരളത്തിലെ ഐതിഹ്യങ്ങളെ പരിചയപ്പെടുത്തുന്നതിനായി പ്രസിദ്ധീകരിച്ച കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയുടെ ഇംഗ്ലീഷ് പരിഭാഷയും ആസ്വാദകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്.

അറിവിന്റെയും വായനയുടെയും ലോകം അടൂരില്‍ തുറന്നിട്ട വായനയുടെ ഉത്സവമായ മാതൃഭൂമി പുസ്തകോത്സവത്തില്‍ ഇപ്പോള്‍ തിരക്കേറി വരികയാണ്

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

തണ്ണീര്‍ത്തടദിനത്തില്‍ നിലം ചെളിവാരിവെച്ച് നികത്താനുള്ള ശ്രമം സ്ത്രീകള്‍ തടഞ്ഞു

തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ