”ഉപ്പയ്ക്കു’ണ്ട്; ‘ഉമ്മയ്ക്കി’ല്ല
മലപ്പുറം സ്വദേശിയും ശാസ്താംകോട്ടയില്‍ വന്ന് സ്ഥിരതാമസവുമായ അമീര്‍ജാന്‍, ഉച്ചഭക്ഷണം കഴിച്ച ശേഷം വിശ്രമിക്കുന്ന ഉപ്പയുടെ മുന്നിലെത്തി. ഒരു ടംബ്ലറില്‍ വെള്ളവും കൈയില്‍ ഗുളികയുമായി നില്‍ക്കുന്ന മകനെ കണ്ട് ഉപ്പ ചോദ്യഭാവത്തില്‍ നോക്കി. ‘ഇത് ഉപ്പയ്ക്കാ…’
”എനിയ്‌ക്കോ..?”
”അതേ. ഇതില്‍ എഴുതിയിട്ടുണ്ടല്ലോ.”
”എടാ… നീയല്ലേ ഡാക്കിട്ടറടുത്തു പോയി മരുന്നു വാങ്ങിച്ചേ. അതു നിനക്കുള്ളതല്ലേ..?”
”പക്ഷേ… ഉപ്പാ… ഇതില്‍…”
”എന്ത്യേ..? നോക്കട്ടേ…”
ഉപ്പ മകന്റെ കൈയില്‍ നിന്ന് മരുന്നു കവര്‍ വാങ്ങി നോക്കി.
”ങാ… ശരിയാണല്ലോ…എടാ ഇത് ഉച്ചയ്ക്ക് എന്നു വേണ്ടിയിരുന്നത് അച്ചടിച്ചപ്പോള്‍ ഉപ്പയ്ക്ക് എന്നായിപോയതാ. നീയതുകൊണ്ടു പോയി കഴിക്ക്.”
”ശരി ഉപ്പാ..”
”ആട്ടെ നീയേതു ഡാക്കിട്ടറെയാ കണ്ടത്? ഇതില്‍ എഴുതിയിരിക്കുന്ന ആശുപത്രി ഏതാ..? ഉപ്പായ്ക്ക് വായിക്കാനും പറ്റണില്ലല്ലോ”
”എഴുകോണ്‍ ഇ.എസ്.ഐ ആശുപത്രിയിലെ ഡോക്ടറെയാ. അവിടുന്നു തന്ന മരുന്നു കവറാ ഇത്. രാത്രി എന്നെഴുതിയിരിക്കുന്നതും വേറെ എന്തോ ആണ്”
”എടാ… അത് കേന്ദ്രസര്‍ക്കാരിന്റെ ആശുപത്രി അല്ലിയോ. അവര്‍ക്ക് നമ്മടെ മലയാളം അത്ര പിടി കാണില്ല. നമ്മളൊക്കെ വേണ്ടേ ഇതൊക്കെ അറിഞ്ഞു ക്ഷമിക്കാന്‍…”
-അന്‍വര്‍ എം., സാദത്ത്
Your comment?