കടമ്പനാട് വടക്ക് സര്‍വീസ് സഹകരണ ബാങ്കില്‍ സര്‍വത്ര തട്ടിപ്പ്: അസിറ്റന്റ് സെക്രട്ടറി ലിന്‍സിയെ ബാങ്ക് ഭരണസമിതി സസ്‌പെന്‍ഡ് ചെയ്തു
കടമ്പനാട്: ജോലി ചെയ്യുന്ന ബാങ്കില്‍ നിന്നു വായ്പ എടുത്തതുമായി ബന്ധപ്പെട്ടു ക്രമക്കേട് ആരോപിക്കപ്പെട്ട ബാങ്ക് അസിറ്റന്റ് സെക്രട്ടറി ലിന്‍സിയെബാങ്ക് ഭരണസമിതി സസ്‌പെന്‍ഡ് ചെയ്തു. കടമ്പനാട് വടക്ക് 55-ാം നമ്പര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരി ലിന്‍സിയെ ബാങ്ക് ഭരണസമിതി സസ്‌പെന്‍ഡു ചെയ്തത്. ഇവരുടെ പിതാവിന്റെ പേരിലുള്ള വസ്തുവിന്റെ പ്രമാണം ഇാടായി വച്ചു മറ്റു മൂന്നുപേരുടെ പേരില്‍ വായ്പ എടുത്തുവെന്നാണു പരാതി.
ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടര്‍ന്നു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പ് അന്വേഷണം നടത്തിവരികയാണ്. മറ്റ് ഇടപാടുകളില്‍ ക്രമക്കേടു നടന്നിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നും ബാങ്ക് പ്രസിഡന്റ് ബിജിലി ജോസഫ് പറഞ്ഞു.
എന്നാല്‍, തന്റെ പിതാവാണു മൂന്നു പേരുടെയും അനുവാദത്തോടുകൂടി ലോണ്‍ എടുത്തിരിക്കുന്നതെന്നും വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതിനായി ചിലര്‍ മൂന്നുപേരെയും ഭീഷണിപ്പെടുത്തി ഇവരില്‍ നിന്ന് ഇപ്പോള്‍ തനിക്കെതിരെ പരാതി എഴുതി വാങ്ങുകയായിരുന്നുവെന്നും ജീവനക്കാരി പറയുന്നു. മൂന്നു മാസം മുന്‍പെടുത്ത വായ്പയില്‍ കുടിശിക ഇല്ലെന്നും എടുത്ത തുക മുഴുവന്‍ പിതാവ് ബാങ്കില്‍ തിരിച്ചടയ്ക്കുമെന്നുമാണ് ഇവര്‍ പറയുന്നത്.
കടമ്പനാട് വടക്ക് സഹ. ബാങ്കില്‍ ചിട്ടി ഇടപാടിലും തട്ടിപ്പ്
അടൂര്‍: കടമ്പനാട് വടക്ക് സഹകരണ ബാങ്കില്‍ ജീവനക്കാരുടെയും ബന്ധുക്കളുടെയും പേരില്‍ ചിട്ടിയില്‍ ചേര്‍ന്നും തട്ടിപ്പു നടത്തിയതായി കണ്ടെത്തി.ചിട്ടി പിടിച്ചശേഷം തുക തിരിച്ചടയ്ക്കാതെ വരുമ്പോഴുണ്ടാകുന്ന പലിശ ഒഴിവാക്കിയാണ് തട്ടിപ്പ് നടത്തിവന്നത്. ഇതിലൂടെ ലക്ഷങ്ങളാണ് ബാങ്കിന് നഷ്ടമായതെന്നും കണ്ടെത്തിയിട്ടുണ്ട്. വായ്പയും ചിട്ടികളും ജീവനക്കാരുടെ പേരിലും ബന്ധുക്കളുടെ പേരിലുമാണ്. ബാങ്കില്‍ നടന്ന തട്ടിപ്പുകളുടെ പൂര്‍ണവിവരം ലഭിക്കാന്‍ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാറുടെ നിര്‍ദേശപ്രകാരം സഹകരണ ഇന്‍സ്‌പെക്ടര്‍ വായ്പക്കാരുടെയും ചിട്ടി ഇടപാടുകാരുടെയും പേരില്‍ നോട്ടീസ് അയക്കുന്ന നടപടി തുടങ്ങി. വായ്പകള്‍ വ്യാജമാണേയെന്ന് പരിശോധിക്കാനാണിത്.
വ്യാജ രേഖകള്‍ ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപയുടെ വായ്പയെടുത്തതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്വര്‍ണപ്പണയ ഇടപാടുകളും പരിശോധിക്കുന്നുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറിയെ ബാങ്ക് പ്രസിഡന്റ് കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയതിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല.
Your comment?