അടൂര്‍: ‘പുലിയറങ്ങിയത്’ വെള്ളിയാഴ്ച വൈകീട്ട് 6.30ന്. പുലിയെ പിടിക്കാന്‍ കോന്നിയില്‍ നിന്ന് വനപാലകര്‍ എത്തിയത് രാത്രി 11ന്. പുലിയെ കണ്ടതായി പറയുന്ന ‘ഠ’ വട്ട സ്ഥലത്ത് ‘തിരച്ചില്‍ നടത്തി’ അവര്‍ 12.30ന് തിരിച്ചു പോയി. ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ പൂതങ്കര വാവരുപള്ളിക്കു സമീപം പൂവണ്ണാന്‍വിളയില്‍ രാമചന്ദ്രന്റെ വീടിനു സമീപമാണ് പുലിയെ കണ്ടതായി അഭ്യൂഹം പരന്നത്. പറങ്കിമാവിന്റെ ചില്ലയില്‍ ഇരുന്നിരുന്ന പുലി താഴെ
നടന്നു പോയ നായയുടെ മുകളില്‍ വീണ് അതിനെ കടിച്ചെടുത്ത് ഇരുളില്‍ മറയുകയായിരുന്നെന്ന് രാമചന്ദ്രന്‍ ‘ പറഞ്ഞു. പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം ആര്‍. രാജഗോപാലന്‍ നായര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. എന്നാല്‍ പുലി അല്ല കാട്ടുപൂച്ചയായിരിക്കും അതെന്ന നിഗമനത്തില്‍ അവര്‍ തിരിച്ചു പോകുകയായിരുന്നു. എന്തായാലും പൂതങ്കര നിവാസികളുടെ ഉറക്കം കെടുത്തി പുലിപ്പേടി നിലനില്‍ക്കുന്നു.
Your comment?