മരണശേഷം അജ്ഞാതനാക്കിയ കോട്ടയം മെഡിക്കല്‍കോളേജിന്റെ നടപടി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
അടൂര്‍: പറന്തല്‍ മിത്രപുരം സ്വദേശി ഭാസ്‌ക്കരനെ മരണശേഷം അജ്ഞാതനാക്കിയ കോട്ടയം മെഡിക്കല്‍കോളേജിന്റെ നടപടി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. മെഡിക്കല്‍കോളേജ് സര്‍ക്കാര്‍ നിര്‍േദശങ്ങളും നിയമക്രമങ്ങളും പാലിച്ചിട്ടുണ്ടോയെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി അന്വേഷിക്കണമെന്ന് കമ്മിഷന്‍ നിര്‍േദശിച്ചു.
ഏറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളുമായി ബന്ധപ്പെട്ട ഈ പരാതി ഉയര്‍ന്ന റാങ്കുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. മെഡിക്കല്‍ കോളേജധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
കോട്ടയം മെഡിക്കല്‍കോളേജില്‍ ഭാസ്‌ക്കരന്‍ മരിച്ചു. എന്നാല്‍, മരണവിവരം ബന്ധുക്കളെ അറിയിക്കുന്നതിന് വീഴ്ച സംഭവിച്ചു. അജ്ഞാതന്‍ എന്ന് നിശ്ചയിച്ച് മെഡിക്കല്‍ കോളേജിലെ അനാട്ടമി വിഭാഗത്തിന് മൃതദേഹം കൈമാറി. പിന്നീട് ബന്ധുക്കള്‍ റെയില്‍വേ പോലീസ് വഴി മോര്‍ച്ചറിയില്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ആരോപണം
മരണ വിവരം ബന്ധുക്കളെ അറിയിക്കുന്നതിന് റെയില്‍വേ ഉദ്യോഗസ്ഥരോ, കോട്ടയം മെഡിക്കല്‍ കോളേജ് അധികൃതരോ എറണാകുളം പോലീസോ ശ്രമിച്ചില്ലെന്ന് കാട്ടി സി.പി.ഐ. ജില്ലാ സെക്രട്ടറി ഏ.പി ജയനാണ് പരാതി നല്‍കിയത്. ബന്ധുക്കള്‍ക്ക് മൃതദേഹം അനാട്ടമി വിഭാഗത്തില്‍നിന്ന് തിരികെ കിട്ടുന്നതിന് മെഡിക്കല്‍ കോളേജില്‍ വലിയ സമ്മര്‍ദവും ചെലുത്തേണ്ടിവന്നു. അജ്ഞാതമൃതദേഹം എന്നനിലയില്‍ കൈമാറിയതിനാലണ് ഇത് ഉണ്ടായത്. പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന പരേതന്റെ ബാഗ് പരിശോധിച്ച് അതിലുണ്ടായിരുന്ന പാന്‍, ആധാര്‍, ഏ.ടി.എം കാര്‍ഡുകള്‍ നോക്കിയാലും വിവരം ബന്ധുക്കളെ അറിയിക്കാമായിരുന്നു.
കമ്മിഷന്റെ നിഗമനങ്ങള്‍
പോലീസ്, ആശുപത്രി അധികൃതര്‍ യഥാസമയം കുറെക്കൂടി ജാഗ്രത കാണിച്ചിരുന്നുവെങ്കില്‍ പരേതന്‍ അജ്ഞാതനായി അധികനാള്‍ തുടരില്ലായിരുന്നു. മരണപ്പെട്ടയാളിന്റെ ബന്ധുക്കളെ കണ്ടെത്തി വിവരമറിയിക്കുന്നതില്‍ ജാഗ്രതക്കുറവുണ്ടായെന്ന ആക്ഷേപം അവഗണിക്കത്തക്കതല്ല. പോലീസ് കേവലം യാന്ത്രികമായാണ് പ്രവര്‍ത്തിച്ചത്.
കോട്ടയം മെഡിക്കല്‍കോളേജധികൃതരോട് ഇതിനെപ്പറ്റി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. പോലീസ് ആശുപത്രിയില്‍ എത്തിച്ച രോഗി മരണപ്പെട്ടപ്പോള്‍ പോലീസിനെ അറിയിക്കാനുള്ള ബാധ്യത കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിക്കുണ്ടായിരുന്നു. അജ്ഞാത മൃതദേഹത്തെക്കുറിച്ച് അറിയിപ്പ് നല്‍കുന്ന പത്രപ്പരസ്യം നല്‍കാതെയാണ് മൃതദേഹം അനാട്ടമിവിഭാഗത്തിന് കൈമാറിയത്.
Your comment?