5:32 pm - Friday November 23, 6818

പോരുവഴി പെരുവിരുത്തിമലനട ദേവസ്വം പ്രസിഡന്റ് ആര്‍. മാധവന്‍ സെക്രട്ടറി അഖില്‍ സിദ്ധാര്‍ത്ഥന്‍

Editor

പോരുവഴി: ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനടയില്‍ഭരണ സമിതി തിരഞ്ഞെടുപ്പ് നടന്നു. നായര്‍, ഈഴവ, സിദ്ധനര്‍, സാംബവ, കുലാല, ഹൈന്ദവ ന്യൂനപക്ഷം, പുലയ സമുദായം എന്നിങ്ങനെയാണ് ഭരണ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തത്.

ക്ഷേത്രത്തിന്റെ പരിധിയിലുള്ള പോരുവഴി പഞ്ചായത്തിലെ 7 കരകളിലും ശാസ്താംകോട്ട പഞ്ചായത്തിലെ പനപട്ടി കരയിലെ ഉള്‍പ്പെടെ 8 കരകളില്‍ നിന്നായി 8 നായര്‍ സമുദായ അംഗങ്ങളെയും,കരകളില്‍ നിന്നായി രണ്ട് ഈഴവരെയും, കെട്ടുങ്ങല്‍ കുടുംബത്തില്‍ നിന്നും രണ്ട് അംഗങ്ങളെയും, എസ്. എന്‍.ഡി.പി. കുന്നത്തൂര്‍ താലൂക്ക് യൂണിയനില്‍ നിന്നായി രണ്ട് പേരും ഉള്‍പ്പെടെ ആറ് അംഗങ്ങളും, സിദ്ധനര്‍ സമുദായത്തില്‍ നിന്നായി കരകളില്‍ നിന്ന് രണ്ട് പേരും, കടുത്തശേരി കുടുംബത്തില്‍ നിന്ന് രണ്ട് പേരും, ഹൈന്ദവ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്ന് രണ്ട് പേരും, പുലയ സമുദായത്തില്‍ നിന്ന് രണ്ട് പേരും, വിശ്വകര്‍മ്മ, കുലാല, സാംബവ എന്നീ സമുദായങ്ങളില്‍ നിന്ന് ഒരോ അംഗങ്ങളെയും ഉള്‍പ്പെടെ 25 അംഗ ഭരണ സമിതിയെ മലനടയിലെ പ്രസിദ്ധപ്പെടുത്തി അതാതു സമുദായങ്ങളുടെ വോട്ടര്‍ പട്ടികയില്‍ പേരുളളവര്‍ രഹസ്യ ബാലറ്റിലൂടെയാണ് തിരഞ്ഞെടുത്തത്.

25 അംഗ ഭരണ സമിതിയല്‍ നിന്നും അഖില്‍ സിദ്ധാര്‍ത്ഥനെ സെക്രട്ടറിയായും, ആര്‍ മാധവന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ആയി സുരാജിനെയും, ഖജാന്‍ജിയായി മുരളീധരന്‍ പിള്ളയെയും തിരഞ്ഞെടുത്തു. നാളിതുവരെ വന്ന സെക്രട്ടറിമാരില്‍ ഏറ്റവും പ്രായം കുറഞ്ഞ യുവാവ് ആണ് അഖില്‍ സിദ്ധാര്‍ത്ഥന്‍

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ടാറിംഗിനിടെ ടാര്‍ മിക്‌സഡ് മിഷന് തീപിടിച്ച് വൈദ്യുതികമ്പികള്‍ കത്തി നശിച്ചു

മരണശേഷം അജ്ഞാതനാക്കിയ കോട്ടയം മെഡിക്കല്‍കോളേജിന്റെ നടപടി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ