അടൂര്‍: പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തിലെ ചതുര്‍ത്ഥ മഹാരുദ്ര യജ്ഞം നാളെ മുതല്‍ ജനവരി രണ്ട് വരെ നടക്കും.ആറ്റുപുറത്തില്ലത്ത് പരമേശ്വരന്‍പോറ്റിയാണ് യജ്ഞാചാര്യന്‍. ഇന്ന് രാവിലെ ഒന്‍പതിന് പടനിലം പരബ്രഹ്മ ക്ഷേത്രത്തില്‍ നിന്ന് യജ്ഞ മണ്ഡപത്തില്‍ സ്ഥാപിക്കാനുള്ള വിഗ്രഹ ഘോഷയാത്ര.വൈകിട്ട് അഞ്ചിന് വഞ്ചിമുക്കില്‍ വിഗ്രഹഘോഷയാത്രയ്ക്ക് സ്വീകരണം.ഏഴിന് ശ്രീകാന്ത് നമ്പൂതിരി ഭദ്രദീപ പ്രതിഷ്ഠ നടത്തും.
എട്ട് മുതല്‍ ആര്‍.എല്‍.വി സുമാ നരേന്ദ്രയുടെ നേതൃത്വത്തില്‍ അടൂര്‍ തപസ്യ കലാക്ഷേത്രയുടെ ന്യത്തനൃതൃങ്ങള്‍. നാളെ മുതല്‍ ജനവരി രണ്ട് വരെ ദിവസവും രാവിലെ 5.15 മുതല്‍ കലശപൂജകള്‍,6.15 മുതല്‍ ശ്രീരുദ്രം,ചമകം,ജപം,10.30ന് കലശാലങ്കാര പ്രദക്ഷിണം,10.45ന് കലശാഭിഷേകം,23ന് വൈകിട്ട് അഞ്ചിന് ശനീശ്വര പൂജ,ഏഴിന് പ്രഭാഷണം ഹരിശങ്കര്‍ റാന്നി,24ന് വൈകിട്ട് അഞ്ചിന് മേധാ ദക്ഷിണാമൂര്‍ത്തിപൂജ,ഏഴിന് പ്രഭാഷണം ഡോ.വി.ഹരികുമാര്‍,25ന് വൈകിട്ട് അഞ്ചിന് ഉമാ മഹേശ്വരപൂജ,ഏഴിന് ജുഗല്‍ബന്ദി,26ന് വൈകിട്ട് നാല് മുതല്‍ കുത്തിയോട്ടപാട്ടും ചുവടും,അഞ്ചിന് നീലകണ്ഠതൃക്ഷരീപൂജ,ഒന്‍പതിന് എഴുന്നള്ളത്ത്,27ന് വൈകിട്ട് അഞ്ചിന് ദാരിദ്ര്യ നിവാരണ പൂജ,ഏഴിന് പ്രഭാഷണം ഡോ.വിജയമോഹന്‍ റാന്നി,28ന് വൈകിട്ട് അഞ്ചിന് കിരാതരുദ്രപൂജ,ഏഴിന് പ്രഭാഷണം ജയേഷ് പന്തളം,29ന് വൈകിട്ട് അഞ്ചിന് പാശുപത രുദ്രപൂജ,ഏഴിന് പ്രഭാഷണം ഓമല്ലൂര്‍.ഡി.വിജയകുമാര്‍,30ന് പ്രദോഷരുദ്രപൂജ,ഏഴിന് പ്രഭാഷണം ബ്രഹ്മകുമാരി ഉഷ,31ന് വൈകിട്ട് അഞ്ചിന് അഘോര രുദ്രപൂജ,ഏഴിന് പ്രഭാഷണം തിരുവനന്തപുരം ഐ.ഐ.എസ്.എച്ച് ഡയറക്ടര്‍ ഡോ.എന്‍.ഗോപാലകൃഷ്ണന്‍,ജനവരി ഒന്നിന് വൈകിട്ട് അഞ്ചിന് സ്വയംവര ലപാര്‍വ്വതീപൂജ,സര്‍വ്വൈശ്വര്യപൂജ,ഏഴിന് ഭജന്‍,ജനവരി രണ്ടിനൈ്വകിട്ട് അഞ്ചിന് സൗന്ദര്യലഹരി പാരായണം,ഏഴിന് തിരുവാതിര,ഒന്‍പതിന് എഴുന്നെള്ളത്ത്.
Your comment?