
അടൂര്‍: ഏനാത്ത് ജനമൈത്രി പോലീസ് കഴിഞ്ഞ ദിവസം അടൂര്‍ മഹാത്മയില്‍ എത്തിച്ച അമ്മയെ തേടി മക്കള്‍ എത്തി. വ്യാഴാഴ്ചയാണ് അഞ്ചല്‍ സ്വദേശിയായ കുഞ്ഞൂട്ടി(75)എന്ന അമ്മയെ തേടി മക്കള്‍ ഏനാത്ത് പോലീസ് സ്റ്റേഷനില്‍ എത്തുന്നത്.എസ്.ഐമാരായ വി.ജോഷി, എബ്രഹാം എന്നിവര്‍ക്കൊപ്പം കുഞ്ഞൂട്ടിയുടെ മക്കളായ രാജമ്മ, ശ്യാമള എന്നിവര്‍ അടൂര്‍ മഹാത്മയില്‍ എത്തി അമ്മയെ ഏറ്റെടുക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പോകുകയാണെന്ന് പറഞ്ഞിറങ്ങിയ അമ്മ രാത്രി വൈകിയും തിരിച്ചെത്തിയില്ല. രണ്ടു ദിവസമായി കാണാതായ അമ്മ ആശുപത്രിയില്‍ കിടന്ന് ചികിത്സ തേടിയതാകാമെന്ന് വിചാരിച്ചു എന്നും മക്കള്‍ പറഞ്ഞു. വ്യാഴാഴ്ച ഇട്ടിവ പഞ്ചായത്ത് അംഗം അശോകന്‍ ‘അടൂര്‍ വാര്‍ത്ത ന്യൂസ് പോര്‍ട്ടലില്‍’ കുഞ്ഞൂട്ടിയെ കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ മക്കളെ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞൂട്ടിയ്ക്ക് എട്ടു മക്കളാണ് ഉള്ളത്. ഭര്‍ത്താവ് നാരായണന്‍
Your comment?