അടൂര്‍: വീടില്ലാത്ത രണ്ടു കുടുംബങ്ങളെ കണ്ടെത്തി ഡിവൈഎഫ്ഐ അടൂര്‍ ബ്ലോക്ക് കമ്മിറ്റി വീട് നിര്‍മിച്ചു നല്കുന്നു. അഭയം- പ്രതിബദ്ധതയുടെ ആലയം എന്ന പദ്ധതി പ്രകാരം പള്ളിക്കല്‍, കടമ്പനാട്, ഏറത്ത് പഞ്ചായത്തുകളിലും അടൂര്‍ നഗരസഭയില്‍ നിന്നുമായി കണ്ടെത്തുന്ന അര്‍ഹരായ രണ്ടു കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മിച്ചു നല്‍കുന്നത്.
ജനുവരി 13, 14 തീയതികളില്‍ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വീടുകള്‍ തോറും കയറിയിറങ്ങി സമാഹരിക്കുന്ന പണം ഉപയോഗിച്ച് നിര്‍മാണ സാമഗ്രികള്‍ വാങ്ങും. ഇതിനു ശേഷം അര്‍ഹരായവരെ കണ്ടെത്തി അവര്‍ക്കായി വീടിന്റെ നിര്‍മാണത്തിന് തുടക്കം കുറിക്കും. ഡിവൈഎഫ്ഐ പ്രവത്തകര്‍ മുന്നിട്ടിറങ്ങിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ബ്ലോക്ക് സെക്രട്ടറി ശ്രീനി എസ്. മണ്ണടി, പ്രസിഡന്റ് മുഹമ്മദ് അനസ് എന്നിവര്‍ പറഞ്ഞു.
https://www.facebook.com/adoorvartha/videos/956463777840766/
Your comment?