അടൂര്‍: കേരളത്തിന്റെ തനതു നൃത്തരൂപമായ മോഹിനിയാട്ടത്തിലെ കേരള കലാമണ്ഡലം ശൈലി കേരളത്തിലൂടനീളം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടുള്ള ശതമോഹനം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 24ന് വൈകിട്ട് 3.30ന് അടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും.
ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്മാന് പി.ബി. ഹര്‍ഷകുമാര്‍ അധ്യക്ഷത വഹിക്കും. കേരള കലാമണ്ഡലം അവാര്‍ഡ് നേടിയ കലാമണ്ഡലം ശ്രീദേവി മോഹനനെ യോഗത്തില്‍ ആദരിക്കും. 4.30ന് മോഹിനിയാട്ട ക്ലാസും നൃത്താവതരണവും കലാമണ്ഡലം സംഗീതാ പ്രസാദും കലാമണ്ഡലം ശ്രീലക്ഷ്മി രാജേഷും നിര്‍വഹിക്കും.
https://www.facebook.com/adoorvartha/videos/956459894507821/
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in LOCAL
Your comment?