5:32 pm - Monday November 24, 8797

വയോധികയ്ക്ക് സംരക്ഷണമൊരുക്കി ഏനാത്ത് ജനമൈത്രി പോലീസ്

Editor

അടൂര്‍:രാത്രിയില്‍ വഴിയോരത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ഇരുന്ന വയോധികയ്ക്ക് സംരക്ഷണമൊരുക്കി ഏനാത്ത് ജനമൈത്രി പോലീസ്.തിങ്കളാഴ്ച രാത്രി ഏഴോടുകൂടിയാണ് ഏനാത്തെ ബസ്‌കാത്തിരുപ്പു കേന്ദ്രത്തില്‍ ഇരിക്കുന്ന വയോധികയെ കുറിച്ചുള്ള വിവരം നാട്ടുകാര്‍ പോലീസില്‍ അറിയിക്കുന്നത്.തുടര്‍ന്ന് എസ്.ഐ കെ.സി.എബ്രഹാം,ഹോം ഗാര്‍ഡ് സജീവ് എന്നിവര്‍ ചേര്‍ന്ന് വയോധികയെ ഏറ്റെടുത്ത് അടൂര്‍ മഹാത്മ ജനസേവന കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു.

വീട്ടു പേരോ സ്ഥലപേരോ കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയാത്ത ഇവര്‍ തിങ്കളാഴ്ച പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ നേടിയ ഒ പി ടിക്കറ്റില്‍ കുഞ്ഞി കുട്ടി എന്ന് പേര് ഉള്ളതായി മഹാത്മ ജനസേവന കേന്ദ്രം അധികൃതര്‍ പറഞ്ഞു.ഇവരെ കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ ഏനാത്ത് പോലീസ് സ്റ്റേഷനിലോ അടൂര്‍ മഹാത്മജന സേവന കേന്ദ്രത്തിലോ അറിയിക്കണം.Ph:8606237770,8086214757

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

സഹജീവികളെ സ്‌നേഹിക്കുന്നത് ഒരു കടമയാണെന്ന് തിരിച്ചറിയണം. ഫാ.റോയി മാത്യു വടക്കേല്‍

ശതമോഹനം ജില്ലാതല ഉദ്ഘാടനം 24ന് അടൂരില്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ