5:32 pm - Sunday November 24, 7715

“അവന്റെ ഗത്ഗദങ്ങള്‍ക്ക് നാടന്‍പാട്ടിന്റെ ഈണം”

Editor

നിറഞ്ഞ കൈയ്യടി താന്‍ പാടിയ പാട്ടിനാണെന്നറിയാന്‍ അവന്‍ കുറെ സമയമെടുത്തു. കാരണം എന്തും അവന് മനസിലാകണമെങ്കില്‍ കുറച്ചു സമയം കഴിയണം’വൈകല്യമോ എന്ന് ചോദിച്ചാല്‍ കാഴ്ചയില്‍ അതു തെളിയിക്കാന്‍ സാധ്യമല്ല. കൊടുമണ്ണിലെ പുറംപോക്ക് ഭൂമിയിലെ രഘുവിന്റെയും ശ്രീലതയുടെയും മൂത്ത മകന്‍ രാഹുലിന്റെ ജീവിതമാണിത്. ഡിഫ്രന്റലി ഡിസേബിള്‍ഡായ കുട്ടികള്‍ക്കായ് കോന്നിയില്‍ നടന്ന ജില്ലാ കലോത്സവത്തില്‍ കലാഭവന്‍ മണിയുടെ നാടന്‍ പാട്ടു പാടി ഒന്നാം സ്ഥാനം നേടിയ അടൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലെ പത്താംതരക്കാരന്‍ പാടിയ പാട്ട് സത്യത്തില്‍ അവന്റെ ജീവിതാനുഭവമായിരുന്നു.” ഉമ്പായി കുച്ചാണ്ട് പ്രാണന്‍ കത്തണമ്മാ” ”വായല പൊട്ടിച്ച് പാപ്പുണ്ടാക്കെന്റമ്മാ’ ആസ്തമ രോഗിയായ പിതാവു് മരണശയ്യയില്‍, മാതാവ് മനോ ദൗര്‍ബല്യത്താല്‍ രോഗാതുരയായ്.ആകെ തുണ, അഞ്ചു വയസ്സുകാരന്‍ അനന്തു, പട്ടിണിയിലും പരിവട്ടത്തിലും കഴിഞ്ഞ ഈ കുടുംബത്തെ 2014-ല്‍ അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം ഏറ്റെടുക്കുകയായിരുന്നു. രഘു ഏതാനം മാസങ്ങള്‍ക്ക് മുമ്പ് മരണമടഞ്ഞു. ശ്രീലത ചികിത്സയിലാണ്. രാഹുല്‍ നഷ്ടമായ പഠനം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. അനന്ദു മൂന്നാം ക്ലാസ്സിലും ‘ തനിക്ക് കിട്ടിയ അവാര്‍ഡും സര്‍ട്ടിഫിക്കേറ്റും എന്താണെന്നൊന്നും രാഹുലിന് മനസിലായില്ല. സമ്മാനം കിട്ടിയെന്ന് മാത്രമറിയാം’ കിട്ടിയ സമ്മാനം സുരക്ഷിതമായി മഹാത്മയുടെ ചെയര്‍മാന്‍ രാജേഷ് തിരുവല്ലയെ ഏല്പിച്ചു’ ഇനിയും മത്സരമുണ്ടെന്ന് ടീച്ചര്‍ പറഞ്ഞുവെന്ന് അറിയിച്ചു. മഹാത്മയിലെ ഓരോ പ്രവര്‍ത്തകരും അച്ഛനമ്മമാരും രാഹുലിനെ കെട്ടിപ്പിടിച്ച് ആശ്ലേഷിപ്പിച്ചപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞ് തുളുമ്പിയത് സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയാതെ കുത്തനുജന്‍ അനന്തു ഓടി വന്ന് കണ്ണീരൊപ്പി .സങ്കട കടല്‍ നെഞ്ചിലൊളിപ്പിച്ച് സമൂഹത്തില്‍ ഇനിയും ഇത്തരം എത്രയോ കുട്ടികള്‍, അവരുടെ കഴിവുകള്‍ തിരിച്ചറിയാതെ പലപ്പോഴും പിന്നാമ്പുറങ്ങളിലേക്ക് പിന്തള്ളപ്പെടുന്നു. 0473422013 മഹാത്മ അടൂര്‍

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

വിദ്യാര്‍ഥികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തുക ജൈവവൈവിധ്യ പാര്‍ക്കുകളുടെ ലക്ഷ്യം – മന്ത്രി

കിടപ്പു രോഗികളുടെ പരിചരണത്തിന് നവദമ്പതികളുടെ സ്‌നേഹോപഹാരം

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ